in ,

LOVELOVE OMGOMG CryCry LOLLOL

സ്വന്തം ടീമിന്റെ ആരാധകർ തനിക്കെതിരെ ആക്രോശിച്ചത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നു നെയ്മർ ജൂനിയർ

എന്നാൽ ആ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകാൻ നെയ്മർ ജൂനിയറിന് സാധിച്ചു. സീസണിൽ ലീഗ് വൺ കിരീടം ചൂടിയത് കൂടാതെ ചരിത്രത്തിൽ ആദ്യമായി പിസ്ജിയെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിക്കാനും നെയ്മറിന് കഴിഞ്ഞു. ഇതോടെ തനിക്ക് എതിരെ തിരിഞ്ഞ പിസ്ജി ആരാധകരുടെ മനസ്സിൽ വലിയൊരു സ്ഥാനം നേടിയെടുക്കാൻ നെയ്മർ ജൂനിയർ എന്ന ബ്രസീലുകാരന് കഴിഞ്ഞിട്ടുണ്ട്.

2019-2020 സീസൺ തുടക്കത്തിൽ പാരിസ് സെന്റ് ജർമയിനെയും നെയ്മറിനെയും സംബന്ധിച്ച് ധാരാളം അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. പ്രധാനമായും 2019 സമ്മർ ട്രാൻസ്ഫറിൽ തിരികെ ബാഴ്സലോണയിലെത്തുന്നതിന്റെ അരികിലായിരുന്നു നെയ്മർ ജൂനിയർ, എന്നാൽ ചർച്ചകൾ പരാജയപ്പെട്ടതോടെ താരം പിസ്ജിയിൽ തുടരുകയായിരുന്നു.

എങ്കിലും ഈ ട്രാൻസ്ഫർ റൂമറുകൾക്ക് ശേഷമുള്ള 2019-2020 സീസണിലെ പിസ്ജിക്ക് വേണ്ടിയുള്ള തന്റെ ആദ്യ ഹോം മത്സരത്തിനിടെ നെയ്മർ ജൂനിയറിന് പിസ്ജി ആരാധകരിൽ നിന്ന് ഒരുപാട് വിമർശനങ്ങളും മറ്റും ലഭിക്കുകയുണ്ടായി. സ്ട്രോസ്ബർഗിനെതിരായ ഈ ഹോം മത്സരത്തിനിടെ നെയ്മറിനെതിരെ പിസ്ജി ആരാധകർ ധാരാളം തവണ ആക്രോശിച്ചു, എന്നാൽ മത്സരത്തിന്റെ അവസാന നിമിഷത്തിൽ നെയ്മർ ജൂനിയർ പിസ്ജിയുടെ വിജയ ഗോൾ നേടി.

‘നെയ്മർ ദി പെർഫെക്റ്റ് ചാവോസ്’ എന്ന തന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ സംസാരിക്കുന്നതിനിടെ പാർക് ഡെസ് പ്രിൻസസിലെ ഹോം ആരാധകർ തനിക്കെതിരെ ആക്രോശിച്ചപ്പോൾ തനിക്ക് അനുഭവപ്പെട്ടതിനെ പറ്റി നെയ്മർ ജൂനിയർ മനസ്സ് തുറന്നു. ആദ്യം അത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും, എന്നാൽ തനിക്കെതിരെ വിമർശനങ്ങൾ നടത്തുന്നത് മികച്ച പ്രകടനം കാഴ്ച വെക്കാൻ തന്നെ സഹായിക്കുന്നുണ്ടെന്നുമാണ് നെയ്മർ ജൂനിയർ പറഞ്ഞത്.

“ആദ്യം എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല, ഞാൻ പന്തിൽ തൊടുമ്പോഴെല്ലാം അവർ ആക്രോശിച്ചു. സത്യം പറഞ്ഞാൽ ഈ കാലാവസ്ഥ എനിക്കിഷ്ടമാണ്. ആളുകൾ എനിക്കെതിരെ വേരൂന്നിക്കഴിയുമ്പോഴെല്ലാം ഞാൻ എന്നിൽ വിശ്വസിക്കുന്നു. എനിക്ക് അത് ചെയ്യാൻ കഴിയും, ഞാൻ അത് ചെയ്യുമെന്ന ആത്മവിശ്വാസം എന്നിൽ അത് ഉണ്ടാക്കുന്നു. ” – നെയ്മർ പറഞ്ഞു.

എന്നാൽ ആ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകാൻ നെയ്മർ ജൂനിയറിന് സാധിച്ചു. സീസണിൽ ലീഗ് വൺ കിരീടം ചൂടിയത് കൂടാതെ ചരിത്രത്തിൽ ആദ്യമായി പിസ്ജിയെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിക്കാനും നെയ്മറിന് കഴിഞ്ഞു. ഇതോടെ തനിക്ക് എതിരെ തിരിഞ്ഞ പിസ്ജി ആരാധകരുടെ മനസ്സിൽ വലിയൊരു സ്ഥാനം നേടിയെടുക്കാൻ നെയ്മർ ജൂനിയർ എന്ന ബ്രസീലുകാരന് കഴിഞ്ഞിട്ടുണ്ട്.

ദുസാൻ വ്ലഹോവിക് ജുവന്റസിലേക്ക്

KL Rahul.

തന്നിലെ നേതൃത മികവിൽ തനിക്കു വിശ്വാസമുണ്ടെന്നു കെ ൽ രാഹുൽ..