in , ,

LOVELOVE

താൻ പാരിസിൽ തന്നെ തുടരുമെന്ന് നെയ്മർ..

അതെ സമയം മികച്ച ഓഫർ ലഭിച്ചാൽ നെയ്മറേ വിൽക്കുമെന്ന് പി എസ് ജി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ട്രാൻസ്ഫർ തുകക്കാണ് നെയ്മർ പാരിസിലെത്തിയത്. നിലവിൽ 2025 വരെ താരത്തിന് പി എസ് ജി യിൽ കരാറുണ്ട്.

പി എസ് ജി യുടെ സൂപ്പർ താരം നെയ്മർ ടീം വിടുമെന്ന് വാർത്ത സമൂഹ മാധ്യമങ്ങളിൽ എങ്ങും പ്രത്യഷപെടുകയാണ്. ഇപ്പോൾ താൻ ക്ലബ്ബിൽ തുടരുമെന്ന് വ്യക്തമാക്കി കൊണ്ട് നെയ്മർ രംഗത്ത് വന്നിരിക്കുകയാണ്.പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ ഹെഡ്രിൻ ഗ്രേനിയർ വഴി ohmygoal ന്ന് കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. Ohmygoal ന്നെ ഉദ്ധരിച്ചു കൊണ്ടാണ് ഫാബ്രിസിയോ നെയ്മർ പി എസ് ജി യിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്‌ നൽകിയത്. നെയ്മറിന്റെ വാക്കുകളിലേക്ക്.

തനിക്ക് പി എസ് ജി യിൽ തന്നെ തുടരണം. താൻ ഇവിടെ വിട്ട് എങ്ങും പോവുന്നില്ല. തന്നോട് ക്ലബ് വിടാൻ ആരും അവശ്യപ്പെട്ടിട്ടുമില്ല. തനിക്ക് പി എസ് ജി തുടരാൻ തന്നെയാണ് ആഗ്രഹമെന്ന് നെയ്മർ വ്യക്തമാക്കി.

അതെ സമയം മികച്ച ഓഫർ ലഭിച്ചാൽ നെയ്മറേ വിൽക്കുമെന്ന് പി എസ് ജി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ട്രാൻസ്ഫർ തുകക്കാണ് നെയ്മർ പാരിസിലെത്തിയത്. നിലവിൽ 2025 വരെ താരത്തിന് പി എസ് ജി യിൽ കരാറുണ്ട്.

കോഹ്ലിയല്ല മാക്സിയല്ല ഫാഫുമല്ല, ലക്കനൗവിനെ പഞ്ഞികിട്ടത് പതിഡർ..

ജെസിന് ചെന്നൈയിലേക്ക്