in

ചത്താലും തോറ്റു കൊടുക്കില്ല, മരണം വരെ പൊരുതാൻ നെയ്മർ

Neymar, I don't care about the Ballon d'Or.
നെയ്മർ. (Getty Images)

ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ തൻ്റെ അവസാന ശ്വാസം വരെ പൊരുതുമെന്ന് ബ്രസീലിയൻ താരം നെയ്മർ ജൂനിയർ, മാഞ്ചെസ്റ്റർ സിറ്റിക്ക് എതിരെ നടന്ന ആദ്യ പാദ മത്സരത്തിൽ നെയ്മറിന്റെ PSG പരാജയം രുചിച്ചു, അതും അവരുടെ സ്വന്തം മൈതാനത്ത്. അതോടെ അവരുടെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചു എന്നാണ് കരുതിയത് അപ്പോൾ ആയിരുന്നു നെയ്മറിന്റെ പ്രതികരണം.

“മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ആദ്യ പാദ സെമി ഞങ്ങൾക്ക് അല്പം സങ്കീർണമായിരുന്നു. രണ്ടാം പാദത്തിനിറങ്ങുമ്പോൾ സ്റ്റാറ്റിസ്റ്റിക്സുകൾ എതിരാണെങ്കിലും ഞങ്ങൾ സ്വയം വിശ്വസിക്കേണ്ടതുണ്ട്. പി എസ് ജി യുടെ എല്ലാ ആരാധകരും ഞങ്ങളെ വിശ്വസിക്കണമെന്ന് ഞാൻ കരുതുന്നു.

ഞാൻ മുൻ നിരയിൽത്തന്നെയുണ്ടാകും. ടീമിനായി ആദ്യം പോരാട്ടത്തിലേർപ്പെടുന്നതും ഞാനായിരിക്കും‌. എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഈ മത്സരത്തിൽ പുറത്തെടുക്കും. പിച്ചിൽ മരിച്ചുവീഴേണ്ടി വന്നാലും മത്സരഫലം ഞങ്ങൾക്കനുകൂലമാക്കി മാറ്റാൻ ഞാൻ എന്തും ചെയ്യും.”

അസാധ്യമായത് സാധ്യമാക്കാൻ നെയ്മർ മിടുക്കാനാണ്, പണ്ട് ബാഴ്‌സക്ക് വേണ്ടി PSG ക്ക് എതിരെ അത്ര അവിശ്വസനീയമായ വിജയം പിടിച്ചെടുത്ത നെയ്മർ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ തൻ്റെ അവസാന ശ്വാസം വരെ പൊരുതുമെന്ന് പറഞ്ഞാൽ അതിനർത്ഥം അദ്ദേഹം രണ്ടും കൽപ്പിച്ചു തന്നെ എന്നുറപ്പാണ്.

IPL 2021

IPL ലും കോവിഡ് പിടി മുറുക്കി IPL നിർത്തി വച്ചേക്കും

Manchester United fans storm Old Trafford twice during protest against Glazers

ക്രിമിനൽ സ്വഭാവം ഉള്ള ആരാധകരെ വിലക്കാൻ യുണൈറ്റഡ്