in

LOVELOVE

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ -എംബാപ്പെ മനസ്സ് തുറക്കുന്നു

ഈയിടെ പുറത്തിറങ്ങിയ നെയ്മർ ജൂനിയറിന്റെ ജീവിതകഥ പറയുന്ന നെറ്റ്ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയായ ‘നെയ്മർ ദി പെർഫെക്ട് ചാവോസ്’ – ൽ നെയ്മർ ജൂനിയറിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് കയ്ലിയൻ എംബാപ്പെ. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ എന്നാണ് എംബാപ്പെ പറഞ്ഞത്

Team PSG

കഴിഞ്ഞ നാല് വർഷത്തിലേറെയായി പിസ്ജിയുടെ സ്വപ്നസമാനമായ ജൈത്രയാത്രയുടെ നിറസാന്നിധ്യമായി പാർക് ഡെസ് പ്രിൻസസിൽ ഒരുമിച്ച് പോരാടുന്ന താരങ്ങൾ എന്നതിലുപരി അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറും ഫ്രഞ്ച് യുവതാരമായ കയ്ലിയൻ എംബാപ്പെയും.

2019-2020 സീസണിൽ ചരിത്രത്തിൽ ആദ്യമായി പാരിസ് സെന്റ് ജർമയിനെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തിച്ചതിൽ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു നെയ്മർ ജൂനിയർ, കയ്ലിയൻ എംബാപ്പെ എന്നീ രണ്ട് താരങ്ങൾ. നിലവിൽ പിസ്ജിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നത്തിലേക്കും ഒരുമിച്ച് തന്നെയാണ് ഇവരുടെ യാത്ര.

Team PSG

ഈയിടെ പുറത്തിറങ്ങിയ നെയ്മർ ജൂനിയറിന്റെ ജീവിതകഥ പറയുന്ന നെറ്റ്ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയായ ‘നെയ്മർ ദി പെർഫെക്ട് ചാവോസ്’ – ൽ നെയ്മർ ജൂനിയറിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് കയ്ലിയൻ എംബാപ്പെ. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ എന്നാണ് എംബാപ്പെ പറഞ്ഞത്.

“നെയ്മറിന്റെ ക്വാളിറ്റി എല്ലാവർക്കുമറിയാവുന്നതാണ്. ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ. ഞാൻ പിസ്ജിയിൽ എത്തിയ സമയത്ത് നെയ്മറിനെ സഹായിക്കുക എന്നതായിരുന്നു പ്ലാൻ. നെയ്മർ മാത്രമായിരുന്നു സെലിബ്രിറ്റി, കൂടാതെ അദ്ദേഹം ടീമിന്റെ അടിസ്ഥാനപരമായ ഒരു ഭാഗമാണ്. നെയ്മർ ജൂനിയർ ഒരു ദൗത്യവുമായാണ് പിസ്ജിയിൽ വന്നത്, ഞാൻ വന്നത് അദ്ദേഹത്തെ സഹായിക്കാനും.” – എംബാപ്പെ പറഞ്ഞു.

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫേവറിറ്റുകളായ പാരിസ് സെന്റ് ജർമയിന് വേണ്ടി നെയ്മർ ജൂനിയർ, കയ്ലിയൻ എംബാപ്പെ എന്നിവർക്കൊപ്പം ലയണൽ മെസ്സി കൂടിയാണ് മുന്നേറ്റനിര നയിക്കുന്നത്. ഈ സീസൺ കഴിയുന്നതോടെ പിസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന എംബാപ്പെ റയൽ മാഡ്രിഡിലേക്ക് കൂടുമാറിയേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്.

അതിനാൽ പിസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടുക എന്ന തന്റെ സ്വപ്നം ഈ സീസണിൽ യാഥാർഥ്യമാക്കാൻ എംബാപ്പെക്ക് കഴിയുമോ എന്നതാണ് ചോദ്യം. കൂടാതെ പ്രീ ക്വാർട്ടർ ഫൈനലിൽ ശക്തരായ റയൽ മാഡ്രിഡിനെയാണ് നേരിടുന്നത്. പരിക്കിൽ നിന്നും പൂർണമായും മുക്തനാകാൻ ശ്രമിക്കുന്ന നെയ്മർ ജൂനിയർ, പരിശീലനം ആരംഭിച്ചെങ്കിലും റയലിനെതിരെ കളിക്കുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.

നെയ്മറിന്റെ കഴിവുകൾ എന്താണ്? വിശദീകരിച്ചു പറഞ്ഞ് ലിയോ മെസ്സി

ഞങ്ങൾക്ക് കബഡി ടീമിന് വേണ്ട താരങ്ങളുണ്ട്, പക്ഷെ ഒരു ഫുട്ബോൾ ടീമിന് വേണ്ടതില്ല – തുറന്നടിച്ചു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..