in , , , , , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ട്വിസ്റ്റുകൾ അവസാനിക്കുന്നില്ല; നെയ്മറിന്റെ കാര്യത്തിൽ വീണ്ടും ട്വിസ്റ്റ്

സൂപ്പർ താരം നെയ്മറിന്റെ കാര്യത്തിൽ വീണ്ടും ട്വിസ്റ്റ്. താൻ ക്ലബ് വിട്ട് എങ്ങോട്ടും പോവില്ലെന്നും പിഎസ്ജി മാനേജ്‌മെന്റ് തന്നോട് ക്ലബ് വിടാൻ ആവശ്യപെട്ടിട്ടില്ലെന്നും നെയ്മർ വ്യകത്മാക്കിയതിന് പിന്നാലെയാണ് നെയ്മറെ കേന്ദ്രീകരിച്ചുള്ള മറ്റൊരു വാർത്ത കൂടി പുറത്ത് വരുന്നത്.നെയ്മർ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുമെന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ.

സൂപ്പർ താരം നെയ്മറിന്റെ കാര്യത്തിൽ വീണ്ടും ട്വിസ്റ്റ്. താൻ ക്ലബ് വിട്ട് എങ്ങോട്ടും പോവില്ലെന്നും പിഎസ്ജി മാനേജ്‌മെന്റ് തന്നോട് ക്ലബ് വിടാൻ ആവശ്യപെട്ടിട്ടില്ലെന്നും നെയ്മർ വ്യകത്മാക്കിയതിന് പിന്നാലെയാണ് നെയ്മറെ കേന്ദ്രീകരിച്ചുള്ള മറ്റൊരു വാർത്ത കൂടി പുറത്ത് വരുന്നത്.

നെയ്മർ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുമെന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ. യുണൈറ്റഡ് നെയ്മർ വേണ്ടിയുള്ള നീക്കങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലാത്ത മാഞ്ചെസ്റ്ററിലേക്ക് നെയ്മർ പോകുമോ എന്നുള്ളതും ഒരു സംശയമാണ്.

സൂപ്പർ താരം റൊണാൾഡോയുടെ കാര്യത്തിൽ അനിശ്ചിത്വത്തം വന്നതോട് കൂടിയാണ് യുണൈറ്റഡ് നെയ്മറിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നത്. റൊണാൾഡോ പോയാൽ മികച്ച പകരക്കാരൻ നെയ്മർ ആണ് എന്ന കണക്ക് കൂട്ടലിലാണ് യുണൈറ്റഡ് നെയ്മറിന് പിന്നാലെ പോകുന്നത്. കൂടാതെ നെയ്മറെ പോലുള്ള ഒരു താരത്തെ ടീമിലെത്തിച്ചാൽ റൊണാൾഡോ തീരുമാനം മാറ്റി യുണൈറ്റഡിൽ തുടർന്നേക്കുമെന്ന പ്രതീക്ഷയും യുണൈറ്റഡിനുണ്ട്.

താൻ ക്ലബ് വിടില്ല എന്ന നെയ്മർ പറയുമ്പോഴും നെയ്മറുടെ കാര്യത്തിൽ അനുദിനം ട്വിസ്റ്റ് നടക്കുകയാണെന്നും നെയ്മർക്ക് പിറകിൽ സൂപ്പർ ക്ലബ്ബുകൾ ഉണ്ട് എന്ന് വ്യക്തമാകുന്നതാണ് യൂണൈറ്റഡുമായുള്ള റൂമറുകൾ.

ബ്രസിലിൻ ക്ലബ് സാന്റോസിൽ നിന്ന് കളി പഠിച്ച നെയ്മറെ 2013 ലാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സ സ്വന്തമാക്കുന്നത്. തുടർന്ന് 2017 ലാണ് റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കു നെയ്മർ പിഎസ്ജിയിലേക്ക് പോകുന്നത്.

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ബെൽഫോർട്ടിന് ഗുരുതര പരിക്ക്

ഈ രണ്ട് താരങ്ങൾ തീരുമാനിക്കും സഞ്ജു ടി20 ലോകകപ്പ് കളിക്കുമോ ഇല്ലയോ എന്ന്