in , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

അയാളുടെ പേര് നെയ്മർ എന്നാണ്; ഒരൊറ്റ സീസൺ കൊണ്ട് അയാളെ തള്ളിക്കളയാനാവില്ല; വിമർശിച്ചവർക്കും പരിഹസിച്ചവർക്കും സുൽത്താന്റെ മറുപടി

കഴിഞ്ഞ സീസണിൽ ഒരല്പം നിറംമങ്ങിയതിന്റെ പേരിൽ ഒരുപാട് വിമർശനനങ്ങളും പരിഹാസങ്ങളും ഏറ്റ് വാങ്ങിയ താരമാണ് നെയ്മർ. നെയ്മർ പിഎസ്ജിക്ക് ഉപയോഗമില്ലാത്ത കളിക്കാരനാണെന്നും അതിനാൽ പിഎസ്ജി താരത്തെ വിറ്റഴിക്കാൻ ശ്രമിക്കുകയാണ് എന്ന് വരെ വിമർശനങ്ങൾ ഉയർന്നു.

നെയ്മർ ബയേണിലേക്ക് പോകുമെന്നും യുണൈറ്റഡിലേക്ക് പോകുമെന്നും വാർത്തകൾ പരന്നപ്പോൾ നെയ്‌മറെ ആർക്കും വേണ്ട എന്ന് വരെ വിമർശകർ പാടിനടന്നു.

എന്നാൽ എല്ലാത്തിനും നെയ്മർ മറുപടി നൽകുകയാണ് തന്റെ പ്രകടനത്തിലൂടെ. കഴിഞ്ഞ സീസണിൽ മോശം ഫോമിലാണ് എന്ന് പറഞ്ഞവർ തന്നെ സീസൺ ആദ്യത്തിൽ നെയ്മറുടെ പ്രകടനം കണ്ട് അമ്പരന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനലിൽ രണ്ട് ഗോളുകൾ നൽകികൊണ്ടായിരുന്നു നെയ്മറുടെ മറുപടി.

ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീട ഫൈനലിൽ പിഎസ്ജി കപ്പുയാർത്താനുള്ള പ്രധാന കാരണം ഫൈനൽ മത്സരത്തിലെ നെയ്മറുടെ മികച്ച പ്രകടനമാണ്.

പോച്ചട്ടിഞ്ഞോയ്ക്ക് കീഴിൽ നിറം മങ്ങിയ നെയ്മർ ഗാൽട്ടിയറിലൂടെ തന്റെ പ്രതാപത്തിലേക്ക് തിരിച്ച് വരികയാണ്. അതിന്റെ തെളിവാണ് ഡെസ് ചാമ്പ്യൻസ് ഫൈനലിലെ താരത്തിന്റെ പ്രകടനം.

ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ 17 വയസ്സുകാരൻ ചില്ലറക്കാരനല്ല..!!

OFFICIAL :യുവ ഇന്ത്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കി