in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

മറ്റൊരു താരത്തിനെക്കൂടെ എത്തിക്കാൻ നെയ്മർ PSG ക്ക് മേൽ സമ്മർദ്ദമേൽപ്പിക്കുന്നു…

മാക്‌സ്‌വെൽ, നെയ്‌മർ, റഫിഞ്ഞ അൽകന്റാര, ലയണൽ മെസ്സി എന്നിവരെല്ലാം ക്യാമ്പ് നൗവിൽ നിന്ന് പാർക്ക് ഡെസ് പ്രിൻസസിലേക്ക് വഴിമാറി വന്നവരാണ്. ഈ വേനൽക്കാലത്ത് ഒരു ഫ്രീ ഏജന്റായി മാറുന്ന ഉസ്മാൻ ഡെംബെലെയെയുംകൂടാതെ മറ്റൊരു ബാർസ താരത്തിനായുമുള്ള നീക്കം അവർ ആസൂത്രണം ചെയ്യുന്നു അതിനു ചുക്കാൻ പിടിക്കുന്നത് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ആണ്.

Neymar brazil

വർഷങ്ങളായി, പാരീസ് സെന്റ് ജെർമെയ്ൻ ബാഴ്‌സലോണയിൽ നിന്ന് നിരവധി കളിക്കാരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. നെയ്മർ ജൂനിയർ അവിടെ എത്തിയതിനു ശേഷം ബാഴ്സയിൽ നിന്ന് കൂടുതൽ താരങ്ങൾ അവിടേക്ക് വരാൻ ഒരു ചാലകശക്തിയായി അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്, ആ ഒരു പ്രക്രിയ ഇവിടെ തുടർക്കഥയായി ആവർത്തിക്കുകയാണ്.

മാക്‌സ്‌വെൽ, നെയ്‌മർ, റഫിഞ്ഞ അൽകന്റാര, ലയണൽ മെസ്സി എന്നിവരെല്ലാം ക്യാമ്പ് നൗവിൽ നിന്ന് പാർക്ക് ഡെസ് പ്രിൻസസിലേക്ക് വഴിമാറി വന്നവരാണ്. ഈ വേനൽക്കാലത്ത് ഒരു ഫ്രീ ഏജന്റായി മാറുന്ന ഉസ്മാൻ ഡെംബെലെയെയുംകൂടാതെ മറ്റൊരു ബാർസ താരത്തിനായുമുള്ള നീക്കം അവർ ആസൂത്രണം ചെയ്യുന്നു അതിനു ചുക്കാൻ പിടിക്കുന്നത് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ആണ്.

Neymar brazil

അത് അത്ര സരളമായി അവസാനിച്ചേക്കില്ല, എന്നിരുന്നാലും, കറ്റാലൻസിൽ നിന്ന് ബ്രസീലിയൻ മിഡ്ഫീൽഡർ ഫിലിപ്പ് കുട്ടീഞ്ഞോയെ സൈൻ ഔട്ട് ചെയ്യാൻ നെയ്മർ ഫ്രഞ്ച് ക്യാപിറ്റൽ ക്ലബ്ബിനെ പ്രേരിപ്പിക്കുന്നുവെന്ന് എൽ നാഷനൽൽ നിന്നുള്ള ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2018 ജനുവരിയിൽ ലിവർപൂളിൽ നിന്ന് ഒരു ക്ലബ്ബ്-റെക്കോർഡ് ഡീലിൽ എത്തിയ 29-കാരൻ ഇപ്പോൾ നാല് വർഷമായി ബാഴ്‌സലോണയുടെ ഒപ്പം ഉണ്ട്. എന്നിരുന്നാലും, ക്യാമ്പ് നൗവിലെ അദ്ദേഹത്തിന്റെ സമയം ഏറെക്കുറെ മോശമാണ്, താരത്തിന് അവിടെ മതിയായ കളി സമയം ലഭിക്കുന്നില്ല എന്നത് വളരെ വലിയ ഒരു വേദനയാണ്.

2022 ഡിസംബർ ഖത്തറിൽ വെച്ച് നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുന്നതിന് ടീമിൽ ഇടം നേടുന്നതിന് വേണ്ടി കൂടുതൽ കളി സമയം അദ്ദേഹത്തിന് വളരെ അനിവാര്യമാണ്, ബാഴ്സയിൽ അദ്ദേഹത്തിന് മതിയായ അവസരം ലഭിക്കില്ല എന്നത് ഉറപ്പാണ് അതുകൊണ്ട് കൂടിയാണ് അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തുകൂടിയായ നെയ്മർ ജൂനിയർ താരത്തിനെ പാരീസിൽ എത്തിക്കാൻ പാടുപെടുന്നത്.

ഹോർമിപാം, ബിജോയ് ഇവർ തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്…

ഇതാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചതിൽ ചരിത്രത്തിൽ വച്ച് ഏറ്റവും വലിയ സുവർണാവസരം…