ഇത്തവണത്തെ കോപ്പ- അമേരിക്ക ബ്രസീലിനെ സംബന്ധിച്ച് നല്ല അനുഭവമായിരുന്നില്ല. ദുർബലരായ പരാഗ്വേയ്ക്കെതിരെ മാത്രമാണ് ബ്രസീലിന് ജയിക്കാനായത്. കോസ്റ്ററിക്കയോടും കൊളംബിയയോടും ഗ്രൂപ് ഘട്ടത്തിൽ സമനില വഴങ്ങി ക്വാർട്ടറിൽ എത്തിയ ബ്രസീലിന് ഉറുഗ്വേയോട് ഷൂട്ട്ഔട്ടിൽ തോറ്റ് പുറത്താവാനായിരുന്നു ബ്രസീലിന്റെ വിധി.
കോപ്പയ്ക്ക് യുവനിരയെയാണ് ബ്രസീൽ ഇറക്കിയത്. 2026ലെ ലോകകപ്പ് കൂടെ മുന്നിൽ കണ്ടായിരുന്നു മഞ്ഞപ്പടയുടെ നീക്കം. എന്നാൽ നെയ്മറെ പോലുള്ള സൂപ്പർ താരത്തിന്റെ അഭാവം കോപ്പയിൽ ബ്രസീലിൽ നിഴലിച്ചു നിന്നിരുന്നു. നെയ്മറെ സ്‌ക്വാഡിൽ ഉൾപ്പെടുത്താതോടെ നെയ്മറെ ബ്രസീൽ ഒഴിവാക്കിയതായും അഭ്യൂഹം പരന്നിരുന്നു.
നെയ്മറെ പോലെ ടീമിനെ നയിക്കാൻ വിനീഷ്യസ് അടക്കമുള്ള താരങ്ങൾക്ക് സാധിക്കുന്നില്ല എന്ന വിമർശനവും ഇതിന് പിന്നാലെ ഉയർന്നിരുന്നു. ഇതോടെ ആരാധകർ നെയ്മർക്ക് വേണ്ടി മുറവിളി കൂട്ടുകയും അടുത്ത ലോകകപ്പിൽ നെയ്മർ ഇല്ലെങ്കിൽ ബ്രസീലിന് മുന്നേറാൻ കഴിയില്ലെന്നും ആരാധകർ അഭിപ്രായപ്പെട്ടിരുന്നു.
ALSO READ; ബ്രസീൽ കോപ്പ നേടരുതെന്ന് തീരുമാനം; പിന്നിൽ അർജന്റീന റഫറി; കുറ്റസമ്മതം..
ഇപ്പോഴിതാ നെയ്മർ ബ്രസീൽ ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നതായുള്ള സൂചനകൾ പുറത്ത് വരികയാണ്. ഒക്ടോബറിൽ നെയ്മർ ജൂനിയർ ബ്രസീൽ ടീമിലേക്ക് തിരിച്ചുവരവും എന്നാണ് പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നത്. പരിശീലകൻ ഡോറിവാൾ താരവുമായി ചർച്ച നടത്തിയതായും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.
ALSO READ; റോണോയ്‌ക്കൊപ്പം ഹാപ്പിയല്ല; സൂപ്പർ താരം ടീം വിടുന്നു
സൗദി ക്ലബ് അൽ ഹിലാലിനായി കളിക്കുന്നതിനിടെയാണ് നെയ്മറിന്റെ കാൽമുട്ടിന് പരിക്കേറ്റത്. പരിക്കിൽ നിന്നും മുക്തനാകുന്ന നെയ്മർ ബ്രസീൽ ദേശീയ ടീമിൽ തിരിച്ചെത്തുമോ എന്ന സംശയം ആരാധകരിൽ ഉടലെടുത്ത സമയത്താണ് നെയ്മർ ഒക്ടോബറിൽ ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നത്.