ബ്രസീലിയൻ താരം നെയ്മർ സൗദി അറേബ്യൻ ക്ലബ്ബായ അൽ-ഹിലാൽ വിടാനൊരുങ്ങുന്നു. താരം ഇനി തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിലേക്കുള്ള ഒരു തിരിച്ചു വരവിനുള്ള ഒരുക്കങ്ങളിലാണ്.
നെയ്മറും സാന്റോസും നിലവിൽ വ്യവസ്ഥകളെല്ലാം അംഗീകരിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ നെയ്മർ നിലവിൽ അൽ-ഹിലാലുമായി 2025 വേനൽക്കാലം വരെ നീണ്ടുനിൽക്കുന്ന കരാർ അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളിലാണ്.
2023ൽ പിഎസ്ജിയിൽ നിന്ന് ഒരു വമ്പൻ തുക മുടക്കിയായിരുന്നു അൽ ഹിലാൽ നെയ്മറെ സ്വന്തമാക്കിയത്. എന്നാൽ താരം എസിഎൽ പരിക്കിനെത്തുടർന്ന് ഒരു വർഷത്തോളം പുറത്തായിരുന്നു. താരം ഇതുവരെ ഏഴ് മത്സരങ്ങൾ മാത്രമാണ് അൽ ഹിലാലിനായി കളിച്ചിട്ടുള്ളത്. താരം ഇപ്പോഴും ഹാംസ്ട്രിംഗ പരിക്കിന്റെ പിടിയിലാണ്.
സാന്റോസിന്റെ യൂത്ത് അക്കാദമിയുടെ ഉൽപ്പന്നമാണ് നെയ്മർ. 2009 മുതൽ 2013 വരെയാണ് നെയ്മർ സാന്റോസിനായി കളിച്ചിട്ടുള്ളത്. താരം സാന്റോസിനൊപ്പം 225 മത്സരങ്ങളിൽ നിന്ന് 136 ഗോളുകളും 64 അസിസ്റ്റുകളും നേടിയിട്ടുണ്ട്.