in

LOVELOVE OMGOMG

നെയ്മറിന്റെ കഴിവുകൾ എന്താണ്? വിശദീകരിച്ചു പറഞ്ഞ് ലിയോ മെസ്സി

തന്റെ സഹതാരത്തിന്റെ കഴിവുകളെ ലയണൽ മെസ്സി പ്രശംസിക്കുകയും, താരത്തിന്റെ കഴിവുകൾ എന്താണെന്ന് വിശദീകരിക്കുകയും ചെയ്തു. നെയ്മർ ജൂനിയറിനെ വളരെ അടുത്തറിയുന്ന വ്യക്തി കൂടിയാണ് ലയണൽ മെസ്സി.

Messi and Neymar

ലോകഫുട്ബോളിലെ മികച്ച താരജോഡികളിൽ ഉൾപ്പെടുന്നതാണ് ലയണൽ മെസ്സി-നെയ്മർ ജൂനിയർ എന്നിവർ. നേരത്തെ സ്പാനിഷ് ക്ലബ്ബ്‌ എഫ് സി ബാഴ്സലോണയിൽ ഒരുമിച്ച് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ഈ ജോഡി നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിന് വേണ്ടിയാണ് കളിക്കുന്നത്. പിസ്ജിയുടെ ആദ്യത്തെ UCL കിരീടം ഒരുമിച്ച് നേടുവാനുള്ള പരിശ്രമത്തിലാണ് നെയ്മറും മെസ്സിയും.

Messi and Neymar

ഈയിടെ പുറത്തിറങ്ങിയ നെയ്മർ ജൂനിയറിന്റെ ജീവിതകഥ പറയുന്ന നെറ്റ്ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയായ ‘നെയ്മർ ദി പെർഫെക്ട് ചാവോസ്’ – ൽ നെയ്മർ ജൂനിയറിനെ പറ്റി ലയണൽ മെസ്സി സംസാരിക്കുന്നുണ്ട്.

തന്റെ സഹതാരത്തിന്റെ കഴിവുകളെ ലയണൽ മെസ്സി പ്രശംസിക്കുകയും, താരത്തിന്റെ കഴിവുകൾ എന്താണെന്ന് വിശദീകരിക്കുകയും ചെയ്തു. നെയ്മർ ജൂനിയറിനെ വളരെ അടുത്തറിയുന്ന വ്യക്തി കൂടിയാണ് ലയണൽ മെസ്സി.

“നെയ്മർ ജൂനിയർ തടയാൻ കഴിയാത്ത താരമാണ്, അദ്ദേഹം വേഗതയുള്ളവനും ബുദ്ധിമാനുമാണ്, പന്തുമായുള്ള അദ്ദേഹത്തിന്റെ വേഗതയും അതിശയകരമാണ്.” – ലയണൽ മെസ്സി പറഞ്ഞു.

നിലവിൽ പരിക്കിന്റെ പിടിയിലായ നെയ്മർ ജൂനിയർ വീണ്ടും പിസ്ജിക്കൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന വളരെ പ്രധാനപ്പെട്ട, റയൽ മാഡ്രിഡിനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെയ്മർ ജൂനിയറിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ജംഷഡ്പൂരിന്റെ യുവ ഡിഫെൻഡർക്കായി ബ്ലാസ്റ്റേഴ്‌സ് രംഗത്ത്…

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ -എംബാപ്പെ മനസ്സ് തുറക്കുന്നു