in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

നെയ്മർ 2026 വരെ?; സുപ്രധാന നീക്കവുമായി ബ്രസീൽ ഫുട്ബോൾ

ഖത്തർ ലോകകപ്പിലെ കിരീട ഫേവറേറ്റുകളായിരുന്നു ബ്രസീൽ. കിരീടം ലക്ഷ്യമാക്കി ഇറങ്ങിയ ബ്രസീലിന് പക്ഷെ ക്വാർട്ടർ ഫൈനലിൽ കാലിടറി. ക്രൊയേഷ്യയ്ക്ക് മുന്നിൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ വീണ് ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്താവുകയും ചെയ്തു, മത്സരത്തിന് ശേഷം സൂപ്പർ താരം നെയ്മർ കണ്ണീരോടെ കളംവിട്ടത് ആരാധകരാരും മറക്കാൻ ഇടയില്ല.

ഖത്തർ ലോകകപ്പിലെ കിരീട ഫേവറേറ്റുകളായിരുന്നു ബ്രസീൽ. കിരീടം ലക്ഷ്യമാക്കി ഇറങ്ങിയ ബ്രസീലിന് പക്ഷെ ക്വാർട്ടർ ഫൈനലിൽ കാലിടറി. ക്രൊയേഷ്യയ്ക്ക് മുന്നിൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ വീണ് ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്താവുകയും ചെയ്തു, മത്സരത്തിന് ശേഷം സൂപ്പർ താരം നെയ്മർ കണ്ണീരോടെ കളംവിട്ടത് ആരാധകരാരും മറക്കാൻ ഇടയില്ല.

ഈ മത്സരത്തിന് ശേഷം ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്ന സൂചന നെയ്മർ നൽകിയിരുന്നു. നേരത്തെ ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകക്കപ്പായിരിക്കുമെന്ന് പറഞ്ഞ നെയ്മർ ക്രൊയേഷ്യയ്ക്കെതിരായ പരാജയത്തിന് ശേഷം പറഞ്ഞത് ദേശീയ ടീമിലേക്കുള്ള വാതിലടക്കുന്നില്ല. എന്നാൽ, തിരിച്ചുവരുമെന്ന് 100 ശതമാനം ഉറപ്പുനൽകുന്നുമില്ലെന്നായിരുന്നു.

ഇതോടെയാണ് നെയ്മർ അന്ത്രാഷ്‍ട്ര ഫുട്ബാളിൽ നിന്നും വിരമിക്കുമെന്ന വാർത്തകൾ സജീവമായത്. വിരമിക്കുന്നതുമായി ബന്ധപ്പെട്ട് കൊടുത്താൽ വ്യക്തത വരുത്താനോ വിഷയത്തിൽ പ്രതികരണം നടത്താൻ ബ്രസീൽ ഫുട്‍ബോളോ തയാറായിട്ടില്ല. ഇതിനിടയിൽ ദേശീയ ടീമിൽനിന്ന് വിരമിക്കരുതെന്ന് നെയ്മറിനോട് യുവതാരങ്ങളെല്ലാം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റിച്ചാർലിസൻ, ലൂക്കാസ് പക്വേറ്റ, റാഫിഞ്ഞ, ആന്റണി തുടങ്ങിയ യുവതാരങ്ങൾ വിരമിക്കൽ നീക്കം ഉപേക്ഷിക്കാൻ നെയ്മറിനെ സമീപിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ചില ബ്രസീൽ മദയംനാണ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം നെയ്മർ വിരമിക്കുന്നതിനോട് ബ്രസീലിയൻ ഫുടബോൾ ഫെഡറേഷന് യോജിപ്പില്ല എന്നതാണ്.

നെയ്മറിനോട് വിരമിക്കൽ നീക്കം ഒഴിവാക്കാൻ ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനിലെ ചിലർ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. നെയ്മർ അടുത്ത ലോകകപ്പ് വരെ ടീമിൽ തുടരണമെന്ന ആഗ്രഹമാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷനുള്ളത്. വിരമിക്കൽ നീക്കം ഉപേക്ഷിക്കാൻ ബ്രസീൽ ഫുട്ബോൾ നെയ്മറിനോട് ആവശ്യപ്പെട്ടാൽ അടുത്ത ലോകകപ്പ് വരെ നെയ്മർക്ക് ബ്രസീലിന് വേണ്ടി ബൂട്ട്കെട്ടും.

ഫാൻസിനെ അത്ഭുതപ്പെടുത്തി ബാംഗ്ലൂരു vs ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് ഫ്രീ ടിക്കറ്റുകൾ?

സൂപ്പർ താരം വീണ്ടും ഐഎസ്എലിലേക്ക് തിരിച്ചെത്തുന്നു..