in , ,

LOVELOVE

ഇതാണ് സുൽത്താൻ ‘ എഫക്ട്’; ബ്രസീലിന്റെ വിജയത്തിൽ താരമായത് നെയ്മർ

പ്രീക്വാർട്ടർ പോരാട്ടത്തിൽ സൗത്ത് കൊറിയയേയും പരാജയപ്പെടുത്തിക്കൊണ്ട് ബ്രസീൽ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിയിരിക്കുകയാണ്.ആദ്യ പകുതിയിൽ തന്നെ 4 ഗോളുകൾ നേടാൻ ബ്രസീലിന് സാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലാണ് സൗത്ത് കൊറിയയുടെ ആശ്വാസ ഗോൾ പിറന്നത്. ഇന്നലെത്തെ മത്സരത്തിൽ ബ്രസീലിന്റെ വ്യക്തമായ ആധിപത്യത്തിനുളള കാരണം നെയ്മറിന്റെ തിരിച്ചു വരവ് തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്.

പ്രീക്വാർട്ടർ പോരാട്ടത്തിൽ സൗത്ത് കൊറിയയേയും പരാജയപ്പെടുത്തിക്കൊണ്ട് ബ്രസീൽ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിയിരിക്കുകയാണ്. 4 -1 എന്ന സ്കോർലൈനിലാണ് ബ്രസീൽ ഇന്നലെ വിജയിച്ചത്. മത്സരത്തിൽ വ്യക്തമായ ആധിപത്യത്തോടു കൂടിയാണ് ബ്രസീലിന്റെ വിജയം.

ആദ്യ പകുതിയിൽ തന്നെ 4 ഗോളുകൾ നേടാൻ ബ്രസീലിന് സാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലാണ് സൗത്ത് കൊറിയയുടെ ആശ്വാസ ഗോൾ പിറന്നത്. ഇന്നലെത്തെ മത്സരത്തിൽ ബ്രസീലിന്റെ വ്യക്തമായ ആധിപത്യത്തിനുളള കാരണം നെയ്മറിന്റെ തിരിച്ചു വരവ് തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്.

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെർബിയയ്ക്കെതിരായിട്ടുള്ള മത്സരത്തിന്റെ എൺപതാമത്തെ മിനുട്ടിൽ നെയ്മർക്ക് പരുക്ക് പറ്റിയിരുന്നു. പിന്നീട് ഗ്രൂപ്പ് ഘട്ടങ്ങളിലെ 2 മത്സരങ്ങളിലും നെയ്മർ കളിക്കാനിറങ്ങിയില്ല. ആ നെയ്മർ തിരിച്ചെത്തിയത് ഇന്നലെത്തെ പ്രീക്വാർട്ടർ മത്സരത്തിലായിരുന്നു.

പ്രീക്വാർട്ടർ മത്സരത്തിൽ ആദ്യ ഇലവനിൽ തിരിച്ചെത്തിയ നെയ്മറിന്റെ ‘എഫക്ട്’ വ്യക്തമാക്കുന്നതായിരുന്നു ഇന്നലെത്തെ മത്സരം. മുന്നേറ്റനിരയിൽ നെയ്മർ ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടു പോകുന്നുവെന്നും നെയ്മറിന്റെ സാന്നിദ്ധ്യം തന്നെയാണ് ഇന്നലെ ആദ്യ പകുതിയിൽ തന്നെ ബ്രസീലിന് വ്യക്തമായ ആധിപത്യം നേടിക്കൊടുത്തത് എന്നുമാണ് ആരാധകർ പറയുന്നത്.

ഇന്നലെത്തെ മത്സരത്തിൽ ഖത്തർ ലോകകപ്പിലെ ആദ്യ ഗോളും നേടാൻ നെയ്മർക്ക് സാധിച്ചിട്ടുണ്ട്. പതിമൂന്നാം മിനുട്ടിൽ റിച്ചാർലീസണെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽട്ടി വലയിലെത്തിച്ചാണ് നെയ്മർ ഖത്തർ ലോകകപ്പിലെ ആദ്യ ഗോൾ നേടുന്നത്. പ്രീക്വാർട്ടറിൽ സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയ ബ്രസീലിന് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയാണ് എതിരാളികൾ.ഇന്നലെത്തെ മത്സരത്തിൽ ക്രൊയേഷ്യ, ജപ്പാനെ പെനാൽറ്റി ഷൂടൗട്ടിൽ പരാജയപ്പെടുത്തിയിരുന്നു.

തലവര മാറ്റാൻ നോർത്ത് ഈസ്റ്റ്; ഇന്ത്യൻ ഡിഫൻഡറെ ടീമിലെത്തിക്കാൻ നീക്കം

ഖത്തർ ലോകകപ്പ് ബ്രസീലിന് തന്നെ; ഇങ്ങനെ പറയാൻ ചില കാരണങ്ങൾ കൂടിയുണ്ട്