in , , ,

LOVELOVE CryCry AngryAngry OMGOMG LOLLOL

നെയ്മറിന്റെ കാര്യത്തിൽ തീരുമാനമാകുന്നു; താരം ഇംഗ്ലണ്ടിലേക്ക് തന്നെ; നിർണായക ചർച്ചകൾ

സൂപ്പർ താരം നെയ്മറുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ ചർച്ചകൾ ഇപ്പോഴും സജീവമാണ്. എംബപ്പേ ഒരു വേൾഡ് ക്ലാസ് താരത്തിലേക്ക് വളർന്നതും നെയ്മറും ക്ലബ്ബും തമ്മിലുള്ള പ്രശ്നങ്ങളും താരത്തിന്റെ ഉയർന്ന പ്രതിഫലവുമെല്ലാം പിഎസ്ജിയെ നെയ്മറെ വിറ്റഴിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.

സൂപ്പർ താരം നെയ്മറുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ ചർച്ചകൾ ഇപ്പോഴും സജീവമാണ്. എംബപ്പേ ഒരു വേൾഡ് ക്ലാസ് താരത്തിലേക്ക് വളർന്നതും നെയ്മറും ക്ലബ്ബും തമ്മിലുള്ള പ്രശ്നങ്ങളും താരത്തിന്റെ ഉയർന്ന പ്രതിഫലവുമെല്ലാം പിഎസ്ജിയെ നെയ്മറെ വിറ്റഴിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. ജനുവരി ട്രാൻസ്ഫർ വിന്ഡോയിൽ തന്നെ നെയ്മറെ വിറ്റഴിക്കാൻ പിഎസ്ജി ശ്രമം നടത്തിയിരുന്നു. എന്നാൽ അന്നത് നടക്കാതെ പോയി.

വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറെ വിറ്റഴിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പിഎസ്ജി നടത്തുന്നത്. നെയ്മറെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ് ചെൽസി രംഗത്ത് വന്നതാണ് പിഎസ്ജി കാര്യങ്ങൾ വീണ്ടും നീക്കാൻ തുടങ്ങിയത്. ചെൽസി മേധാവി ടോഡ് ബോലിയും പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫിയും നെയ്മർ വിഷയത്തിൽ ചർച്ചകൾ നടത്തിയതായാണ് റിപോർട്ടുകൾ.

60 മില്യനാണ് താരത്തിനായി ചെൽസി മുന്നോട്ട് വെക്കുന്ന ഓഫർ. ചെൽസി പരിശീലകൻ ഗ്രഹാം പോട്ടര്ക്കും താരത്തെ ടീമിലെത്തിക്കാൻ ലക്ഷ്യമുണ്ട്. നെയ്മറെ ടീമിലെത്തിച്ചാൽ മുന്നേറ്റ നിരയ്ക്ക് ശക്തി വർധിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിനുള്ളത്.

ബ്രസീലിയൻ ക്ലബ് സാന്റോസിലൂടെ കളിച്ച് വളർന്ന നെയ്മർ 2013 ലാണ് ബാഴ്സയിലെത്തുന്നത്. എന്നാൽ 2017 ൽ റെക്കോർഡ് ട്രാൻസ്ഫർ നീക്കത്തിൽ താരം പിഎസ്ജിയിലേക്ക് കൂടുമാറുകയിരുന്നു.

പിഎസ്ജിയിലേക്ക് കൂടുമാറിയെങ്കിലും ചില സഹതാരങ്ങളായും ക്ലബ് മാനേജ്‌മെന്റുമായും താരത്തിന്റെ ചില അസ്വാരസങ്ങൾ ഉണ്ടായിരുന്നു. നിലവിൽ ഒരേ ടീമിൽ കളിക്കുന്ന കിലിയൻ എംബാപ്പയുമായി താരം അത്ര സുഖത്തിലല്ല എന്നാണ് റിപോർട്ടുകൾ.

പ്ലേഓഫ് കാണാതെ ആര് പുറത്താകും?? പോയന്റ് ടേബിൾ ഇതാ..

എടികെക്കെതിരെ ലൂണയുടെ അഭാവത്തിൽ ഇവാൻ എത്തും;