നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച് കൊണ്ട് മുന്നേറുകയാണ് നോഹ സദൗയി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെപ്റ്റംബർ മാസത്തിലെ പ്ലെയർ ഓഫ് ദി മന്ത് കൂടിയാണ് നോഹ.
ഇപ്പോളിത ഈയൊരു നേട്ടത്തിന് പുറമെ മറ്റൊരു സുവർണ്ണ നേട്ടം കൈവരിക്കാനുള്ള തൊട്ട് അടുത്താണ് നോഹ. ഐഎസ്എൽ സെപ്റ്റംബർ മാസത്തിലെ ഏറ്റവും മികച്ച താരത്തിനായി നോഹയെ നോമിനേറ്റ് ചെയ്തിട്ടുണ്ട്.
നോഹക്ക് പുറമെ ബംഗളുരുവിന്റെ സുനിൽ ഛേത്രി, രാഹുൽ ഭേകേ, പഞ്ചാബ് എഫ്സിയുടെ നിഖിൽ പ്രഭു, നോർത്ത് ഈസ്റ്റിന്റെ അലാഡിൻ അജറൈ എന്നിവരാണ് ഐഎസ്എൽ സെപ്റ്റംബർ മാസത്തിലെ ഏറ്റവും മികച്ച താരത്തിനായി നോമിനെറ്റ് ചെയ്യപ്പെട്ട മറ്റ് താരങ്ങൾ.
ഐഎസ്എൽ ഒഫീഷ്യൽ സൈറ്റ് വഴി നടത്തുന്ന വോട്ടിങ്ങിന് ശേഷമാണ് വിജയിയെ തിരെഞ്ഞെടുക്കുക. ആരാധകർക്ക് വോട്ട് ചെയ്യാനുള്ള ലിങ്ക് ഇതാ…