ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കാനിരിക്കുന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സിയെ നേരിടും. മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് ഈ മത്സരം നടക്കുക.
ഇപ്പോളിത മുംബൈക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്‌സ് വിദേശ താരം നോഹ സദൗയി കളിക്കില്ല.
പരിക്കിനെ തുടർന്നാണ് താരത്തിന് മുംബൈക്കെതിരെ കളിക്കാൻ കഴിയാത്തത്. പരിക്ക് മൂലം നോഹക്ക് ബംഗളുരുവിനെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ മത്സരത്തിലും കളിക്കാൻ കഴിഞ്ഞിരുന്നില്ല.
എന്തിരുന്നാലും നോഹയുടെ അഭാവം ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി തന്നെയാണ് നൽക്കുക. എന്നിരുന്നാൽ പോലും പരിശീലകൻ മിഖായേൽ സ്റ്റഹ്രക്ക് നോഹയുടെ പോരായിമ ഇല്ലാതെ തന്നെ ബ്ലാസ്റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.