ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നോഹ സദൗയിയുടെ പരിക്ക് വമ്പൻ തിരച്ചടിയാണ് നൽകിയിരിക്കുന്നത്. താരത്തിന്റെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സിന് രണ്ട് വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ഒട്ടേറെ ആരാധകരുടെ സംശയമാണ് വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ നോഹ സദൗയി കളിക്കുമോ എന്നത്. ഇപ്പോളിത ഇതിനൊരു വ്യക്തതയുമായി രംഗത്ത് വന്നിരിക്കുകയാണ് നോഹ.
ഹൈദരാബാദിനെതിരെയുള്ളമത്സരം കൊച്ചിയിൽ വെച്ച് നടക്കുന്നത് കൊണ്ട് തന്നെ ടിക്കറ്റ് വില്പനയുടെ പ്രൊമോഷൻ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇൻസ്റ്റാഗ്രാം വഴിയൊരു സ്റ്റോറി ഇട്ടിയിരുന്നു. ഇതിൽ നോഹ കളിക്കുമെന്നും എല്ലാ ആരാധകരും കളി കാണാൻ സ്റ്റേഡിയത്തിൽ വരണമെന്നും പറഞ്ഞിരിക്കുകയാണ് നോഹ സദൗയി.
പരിക്ക് മാറി നോഹ ഇന്നലെ ബ്ലാസ്റ്റേഴ്‌സിനൊപ്പം പരിശീലനം ആരംഭിച്ചിരുന്നു. എന്തിരുന്നാലും താരത്തിന്റെ തിരിച്ചു വരവ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ പ്രതിക്ഷയാണ് നിൽക്കുന്നത്.