in ,

എടികെയെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ്‌, സീസണിലെ ആദ്യ വിജയം?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം പകുതിയിൽ പുതിയ പരിശീലകന് കീഴിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി. ഇന്ന് നടന്ന മത്സരത്തിൽ ശക്തരായ എടികെ മോഹൻ ബഗാനെ തോൽപ്പിച്ചാണ് ഹൈലാൻഡേഴ്സ് സീസണിലെ ആദ്യ പോയന്റുകൾ സ്വന്തമാക്കുന്നത്

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം പകുതിയിൽ പുതിയ പരിശീലകന് കീഴിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി. ഇന്ന് നടന്ന മത്സരത്തിൽ ശക്തരായ എടികെ മോഹൻ ബഗാനെ തോൽപ്പിച്ചാണ് ഹൈലാൻഡേഴ്സ് സീസണിലെ ആദ്യ പോയന്റുകൾ സ്വന്തമാക്കുന്നത്.

സീസണിൽ കളിച്ച 10 മത്സരങ്ങളും പരാജയപ്പെട്ടുകൊണ്ട് സ്വന്തം മൈതാനത്തു മൂന്നാം സ്ഥാനക്കാരായ മോഹൻ ബഗാനെ നേരിടാനിറങ്ങിയ വടക്ക്കിഴക്കൻ
പോരാളികൾ ഗുവാഹതിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം നേടിയത്.

ഗോൾരഹിതമായ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 69-മിനിറ്റിൽ വിദേശ താരം ജോർദാൻ ഗിലാണ് മോഹൻ ബഗാനെതിരെ നോർത്ത് ഈസ്റ്റിന്റെ വിജയഗോൾ നേടുന്നത്.

ഇതോടെ ലീഗിന്റെ രണ്ടാം പകുതിയിലേക്ക് കടന്ന നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിക്ക്‌ പുതിയ പരിശീലകൻ ആൽബർട്ടോ അന്നസിന് കീഴിൽ കൂടുതൽ പോയന്റുകൾ നേടാനാകുമെന്ന് പ്രതീക്ഷയുണ്ട്.

ഈ മത്സരം വിജയിച്ചതോടെ 11 കളിയിൽ നിന്നും 3 പോയന്റുള്ള നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി അവസാന സ്ഥാനത്ത് തുടരുകയാണ്. 11 കളിയിൽ നിന്നും 20 പോയന്റുള്ള മോഹൻ ബഗാൻ മൂന്നാം സ്ഥാനത്താണ് തുടരുന്നത്. അടുത്ത ഐഎസ്എൽ മത്സരത്തിൽ തിങ്കളാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി vs ഒഡിഷ എഫ്സിയെ നേരിടും.

‘ഞങ്ങളെ തോല്പിക്കാൻ ആരുമില്ലേ??’ ശക്തരെ തകർത്തെറിഞ്ഞ് മുംബൈ സിറ്റി കുതിക്കുന്നു?

ജനുവരിയിൽ പുതിയ താരങ്ങളെ ടീമിലെത്തിക്കുവാൻ കേരള ബ്ലാസ്റ്റേഴ്‌സ്..