in , , ,

LOVELOVE

കിരീടം മാത്രമല്ല; ബ്ലാസ്റ്റേഴ്സിന് മറ്റ് പല ലക്ഷ്യങ്ങൾ കൂടിയുണ്ട്; തുറന്ന് പറഞ്ഞ് ഇവാൻ ആശാൻ

ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് രണ്ട് സീസണുകളിലായി മികച്ച പ്രകടനം നടത്തുമ്പോഴും ബ്ലാസ്റ്റേഴ്സിന് ഒരു കിരീടം കിട്ടാക്കനിയാണ്. തന്റെ ആദ്യ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനൽ വരെയെത്തിച്ച ഇവാൻ ആശാന് പക്ഷെ ഫൈനലിൽ വിജയിച്ച് ടീമിന് ഒരു കിരീടം നേടിക്കൊടുക്കാൻ ആയില്ല. പരിശീലകൻ എന്ന നിലയിൽ ആശാന്റെ രണ്ടാമത്തെ സീസൺ എന്നതിനാൽ കിരീടം നേടാനാവാത്തത് ആശാന്റെ ദൗർബല്യമായി ആരാധകരാരും വിലയിരുത്തുകയുമില്ല.

സീസണിൽ മികച്ച ഫോമിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ കഴിഞ്ഞ സീസണിൽ കാണിച്ച അതേ സ്ഥിരത തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലും കാഴ്ചവെയ്ക്കുന്നത്. നിലവിൽ പത്ത് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 6 വിജയവും ഒരു സമനിലയും അടക്കം 19 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരാണ്.

സീസൺ തുടക്കത്തിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയെങ്കിലും പിന്നീടുള്ള 3 മത്സരങ്ങളിലും തുടർച്ചയായ തോല്വിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് രുചിച്ചത്.തുടർച്ചയായ 3 പരാജയങ്ങളിൽ നിന്നും ഉയർത്തെഴുന്നേറ്റ് തുടർച്ചയായി അഞ്ച് വിജയങ്ങൾ സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ലീഗിൽ തിരിച്ച് വരവ് നടത്തിയത്. കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്‌സിയോട് വിജയിക്കാനായില്ല എങ്കിലും സമനില നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.

ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് രണ്ട് സീസണുകളിലായി മികച്ച പ്രകടനം നടത്തുമ്പോഴും ബ്ലാസ്റ്റേഴ്സിന് ഒരു കിരീടം കിട്ടാക്കനിയാണ്. തന്റെ ആദ്യ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനൽ വരെയെത്തിച്ച ഇവാൻ ആശാന് പക്ഷെ ഫൈനലിൽ വിജയിച്ച് ടീമിന് ഒരു കിരീടം നേടിക്കൊടുക്കാൻ ആയില്ല. പരിശീലകൻ എന്ന നിലയിൽ ആശാന്റെ രണ്ടാമത്തെ സീസൺ എന്നതിനാൽ കിരീടം നേടാനാവാത്തത് ആശാന്റെ ദൗർബല്യമായി ആരാധകരാരും വിലയിരുത്തുകയുമില്ല. കാരണം ബ്ലാസ്‌റ്റേഴ്‌സിനെ മികച്ച രീതിയിലേക്ക് വളർത്തിയെടുക്കുകയും ഇന്ന് കാണുന്ന പോരാട്ടവീര്യത്തോടെ ബ്ലാസ്‌റ്റേഴ്‌സിനെ ഒരുക്കിയതും ഇവാൻ ആശാൻ തന്നെയാണ്.

തന്റെ കീഴിൽ ടീം മുന്നേറുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കിരീട സ്വപ്നത്തെ പറ്റി മനസ്സ് തുറക്കുകയാണ് ഇവാൻ ആശാൻ. ഞങ്ങൾ ഇപ്പോൾ സ്ഥിരതയാണ് നോക്കുന്നത്. ടീമിനെ ഭാവിയിലേക്ക് പടുത്ത് ഉയർത്തുകയാണ് ചെയ്യുന്നത്. ഞങ്ങൾക്ക് തീർച്ചയായും വലിയ ലക്ഷ്യങ്ങൾ ഉണ്ട്‌. ഐ എസ്എൽ ഷീൽഡും കിരീടവും എല്ലാം നേടണം. അതിനായുള്ള ഒരു സംസ്കാരമാണ് തങ്ങൾ വളർത്തുന്നത് എന്നാണ് ആശാൻ പറയുന്നത്.

ആശാന്റെ ഈ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ് അദ്ദേഹം ഉദ്ദേശിക്കുന്ന പദ്ധതി എന്താണെന്ന്. കേവലം ഒരു സീസണിൽ കിരീടം നേടുക എന്നതിലുപരി കിരീടം ശീലമാക്കുന്ന ഒരു ടീമായി ബ്ലാസ്‌റ്റേഴ്‌സിനെ മാറ്റിയെടുക്കുക എന്നത് തന്നെയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ബ്ലാസ്റ്റേഴ്സിൽ ഒരു ഫുട്ബോൾ സംസ്കാരം വളർത്തിയെടുക്കുകയും അതിലൂടെ മികച്ച താരങ്ങളെ സൃഷ്ടിച്ച് ഇന്ത്യയിലെ കരുത്തരായ, കിരീടംനേട്ടം ശീലമാക്കുന്ന ഒരു ക്ലബായി ബ്ലാസ്‌റ്റേഴ്‌സിനെ മാറ്റിയെടുക്കാനായാണ് നിലവിൽ അദ്ദേഹം ശ്രമിക്കുന്നത്.

കളിക്ക് മുൻപേ അക്കാര്യം അറിയാമായിരുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്

കിടിലൻ മത്സരങ്ങൾ അരങ്ങേറിയ മാച്ച്വീക്ക്‌-11