in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഐഎസ്എല്ലിനെ പറ്റി എന്നോട് പലരും ഇങ്ങനെയൊന്നുമല്ല പറഞ്ഞിരുന്നത്; ഡയമന്തകോസ്

ദിമിത്രി ഡയമന്തകോസ്.കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ടീമിലെത്തിച്ച ഗ്രീക്ക് സ്ട്രൈക്കറാണ് ദിമിത്രി. എന്നാൽ ആദ്യ മത്സരങ്ങളിൽ ദിമിത്രി ഡയമന്തകോസിനു മികച്ച പ്രകടനം നടത്താനോ ഗോളുകൾ നേടാനോ ഒന്നും സാധിച്ചിരുന്നില്ല.ഇതോടുകൂടി തന്നെ പല ആരാധകരും ഡയമന്തകോസിനെതിരെ തിരിയുകയും ചെയ്തു.

ദിമിത്രി ഡയമന്തകോസ്.കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ടീമിലെത്തിച്ച ഗ്രീക്ക് സ്ട്രൈക്കറാണ് ദിമിത്രി. എന്നാൽ ആദ്യ മത്സരങ്ങളിൽ ദിമിത്രി ഡയമന്തകോസിനു മികച്ച പ്രകടനം നടത്താനോ ഗോളുകൾ നേടാനോ ഒന്നും സാധിച്ചിരുന്നില്ല.ഇതോടുകൂടി തന്നെ പല ആരാധകരും ഡയമന്തകോസിനെതിരെ തിരിയുകയും ചെയ്തു.

അദ്ദേഹത്തിന് അൽവാരോ വാസ്കസിന്റെയും ഡയസ്സിന്റെയും ഒന്നും മൂല്യമില്ല എന്നു പറഞ്ഞ് അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തിരുന്നു.എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ അദ്ദേഹം രണ്ടു ഗോളുകൾ നേടുകയും ഗോവയ്ക്കെതിരെയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. സീസണിലെ ആദ്യ മത്സരങ്ങളിൽ ഗോളടിക്കാത്തതിന്റെ പോരായ്മ അവസാന രണ്ട് മത്സരങ്ങളിലൂടെ മറികടന്നിരിക്കുകയാണ് ദിമിത്രി ഡയമന്ത കോസ്.

താരം ഇപ്പോൾ ഐ.എസ്. എല്ലിനെകുറിച്ചും മനസ്സു തുറന്നിരിക്കുകയാണ് ഐഎസ്എൽ ലേക്ക് വരുമ്പോൾ പലരും ഐ എസ് എൽ ഒരു മോശം ലീഗാണ് എന്നാണ് എന്നോട് പറഞ്ഞത് എന്നാൽ ഞാൻ കരുതിയതിനെക്കാളും മുകളിൽ ഐ എസ് എല്ലിന് നിലവാരം ഉണ്ട് എന്നും ഇവിടെ മികച്ച താരങ്ങൾ ഉണ്ട് എന്നും മികച്ച ഇന്ത്യൻ താരങ്ങൾ ഉണ്ട് എന്നും ദിമിത്രി ഡയമന്ത കോസ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിലാണ് ഡയമന്ത കോസ് ഇക്കാര്യം പറഞ്ഞത്.

ആദ്യ മത്സരങ്ങളിൽ ടീം ഘടനയോട് പൊരുത്തപ്പെടാൻ പറ്റിയില്ല എന്നും ഇപ്പോൾ ടീമുമായി പൊരുത്തപ്പെട്ട് പോകാൻ പറ്റുന്നുണ്ട് എന്നും അതുകൊണ്ടാണ് ഗോളടിക്കാൻ സാധിക്കുന്നതെന്നും ഡയമന്ത കോസ് പറഞ്ഞു. വരും മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിക്കണം എന്ന് തന്നെയാണ് ആഗ്രഹം.

രണ്ടു ഗോളുകൾ നേടിയതിൽ സന്തോഷമുണ്ട്.ഗോളുകൾ നേടുന്നതിനേക്കാൾ പ്രധാനം ടീമിന്റെ വിജയമാണ് എന്നും ഡയമന്തകോസ് കൂട്ടിച്ചേർത്തു.

കിരീടം തട്ടിയെടുത്തവരോട് പകരം വീട്ടാൻ ബ്ലാസ്റ്റേഴ്‌സ്

ഹൈദരാബാദിനോട്‌ പകരം വീട്ടി ബ്ലാസ്റ്റേഴ്‌സ്?