in , , , ,

OMGOMG

ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല, ദ്രാവിഡ് മറ്റൊരു ദേശീയ ടീമിനായി കളിച്ചിരുന്നു; അതും 12 മത്സരങ്ങൾ; അറിയാമോ..ഈ ചരിത്രം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൻമതിലായിരുന്നു രാഹുൽ ദ്രാവിഡ്. ദ്രാവിഡിന്റെ കീഴിലാണ് ഇന്ത്യൻ ടീം ഇക്കഴിഞ്ഞ ടി20 ലോകകപ്പ് നേടിയതെന്ന കാര്യം നമ്മൾക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ദ്രാവിഡ് സ്കോട്ലൻഡ് ദേശീയ ടീമിനായി കളിച്ചിട്ടുണ്ട് എന്ന കാര്യം നിങ്ങൾക്കറിയാമോ?

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൻമതിലായിരുന്നു രാഹുൽ ദ്രാവിഡ്. ദ്രാവിഡിന്റെ കീഴിലാണ് ഇന്ത്യൻ ടീം ഇക്കഴിഞ്ഞ ടി20 ലോകകപ്പ് നേടിയതെന്ന കാര്യം നമ്മൾക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ദ്രാവിഡ് സ്കോട്ലൻഡ് ദേശീയ ടീമിനായി കളിച്ചിട്ടുണ്ട് എന്ന കാര്യം നിങ്ങൾക്കറിയാമോ?

ALSO READ: സഞ്ജുവിന് നിർണായകം; പുതിയ പദ്ധതിയൊരുക്കി ഗംഭീർ; മാസ്സ് തിരിച്ച് വരവിനൊരുങ്ങി സൂപ്പർ താരം

ദ്രാവിഡ് സ്കോട്ലൻഡിന് വേണ്ടി കളിച്ചെന്ന് പറയുമ്പോൾ ഏതെങ്കിലും പരിശീലന മത്സരത്തിൽ കാലിച്ചതാണെന്ന് ചിലർക്ക് തോന്നിയേക്കാം.. എന്നാൽ അങ്ങനെയല്ല, 12 ഔദ്യോഗിക മത്സരങ്ങളിൽ ദ്രാവിഡ് സ്കോട്ലൻഡ് ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. 2003ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷമായിരുന്നു ദ്രാവിഡ് സ്കോട്ലൻഡ് ടീമിന് വേണ്ടി കളിച്ചത്.

ALSO READ: ഇനിയൊരു തിരിച്ച് വരവില്ല; മികച്ച പ്രകടനം നടത്തിയിട്ടും സൂപ്പർ താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വാതിലടച്ച് ഗംഭീർ

2003 ലെ ഇംഗ്ലീഷ് ഏകദിന ലീഗിൽ സ്‌കോട്ലാൻഡ് ടീം മത്സരിച്ചിരുന്നു. എന്നാൽ ഡൊമസ്റ്റിക്ക് ലീഗിൽ മത്സരിക്കുമ്പോൾ ദേശീയ ടീമിന്റെ പേര് ഉപയോഗിക്കാനാവില്ല. അതിനാൽ സ്കോട്ലൻഡ് സാൽട്രൈസ് എന്ന പേരിലാണ് സ്കോട്ലൻഡ് ക്രിക്കറ്റ് ബോർഡിന്റെ കീഴിൽ സ്കോട്ലൻഡ് ടീം കളിച്ചത്.

ALSO READ: ഐപിഎൽ മാതൃകയിൽ വീണ്ടുമൊരു ഫ്രാഞ്ചൈസി ലീഗ് തുടങ്ങാൻ ബിസിസിഐ; അടുത്ത വർഷം ആരംഭിച്ചേക്കും

ഈ ലീഗിന് മുന്നോടിയായി കരാര്‍ അടിസ്ഥാനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്‌കോട്ടിഷ് ടീമിനു വേണ്ടി കളിക്കുമോയെന്ന് സ്കോട്ലൻഡ് ക്രിക്കറ്റ് ടീം ഇന്ത്യയോട് ആവശ്യപ്പെട്ടു. എന്നാൽ അന്നത്തെ ഇന്ത്യൻ ടീം പരിശീലകൻ ജോണ്‍ റൈറ്റ് സച്ചിന് പകരം ദ്രാവിഡിനെ തരാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് ദ്രാവിഡ് സ്കോട്ലൻഡ് ടീമിന് വേണ്ടി കളിച്ചത്.

ALSO READ: തലമുറമാറ്റം; 4 യുവതാരങ്ങളെ വളർത്തിയെടുക്കാൻ ഗംഭീർ

45,000 യൂറോ പ്രതിഫലത്തില്‍ മൂന്നു മാസം അവര്‍ക്കായി കളിക്കാമെന്നു ദ്രാവിഡ് സമ്മതിക്കുകയും ചെയ്തു. കൗണ്ടി ടീമുകള്‍ക്കെതിരേ ദേശീയ ക്രിക്കറ്റ് ലീഗില്‍ 12 ഏകദിന മല്‍സരങ്ങളിലാണ് അന്ന് ദ്രാവിഡ് കളിച്ചത്. 66.66 ശരാശരിയില്‍ 600 റണ്‍സാണ് ദ്രാവിഡ് ലീഗിൽ അടിച്ചെടുത്തത്. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.ദ്രാവിഡ് റണ്‍സ് നേടിയെങ്കിലും സ്‌കോട്ടിഷ് ടീം കളിച്ച 12 മത്സരങ്ങളിൽ 11 പരാജയപ്പെടുകയിരുന്നു.

ALSO READ: സഞ്ജു എന്ത് കൊണ്ട് ദുലീപ് ട്രോഫി സ്‌ക്വാഡിലില്ല; അപ്‌ഡേറ്റുമായി ‘ദി ഹിന്ദു’ സ്പോർട്സ് ജേർണലിസ്റ്റ്

ആരാധകർ കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മൈതാനം ഇവിടെയാണ് ഒരുങ്ങുന്നത്😍🔥

ഐഎസ്എൽ കളിച്ച മുൻ ബ്രസീലിയൻ താരം കേരളത്തിലേക്ക്; അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്…