കേരള ബ്ലാസ്റ്റർസിനെതിരായ എവേ മത്സരത്തിന് തന്ത്രങ്ങൾ പഠിച്ചുവെച്ച് ഒരുങ്ങിനിൽക്കുകയാണ് ഒഡിഷ എഫ്സിയുടെ സ്പാനിഷ് പരിശീലകനായ ജോസഫ് ഗോമ്പോ. സീസണിലെ ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ഒഡിഷക്ക് സാധിച്ചിരുന്നു.
എന്തായാലും ഒഡിഷ എഫ്സിയുടെ ഹോം മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിൽ പരിശീലകനായ ജോസഫ് ഗോമ്പോ സംസാരിച്ചു. കേരള ബ്ലാസ്റ്റർസിനെതിരെ കൊച്ചിയിൽ കളിക്കുന്നതിനെ കുറിച്ച് അദ്ദേഹം വളരെ മികച്ച രീതിയിലാണ് സംസാരിച്ചത്.
“വളരെ മികച്ച ടീമായ കേരളത്തിനെതിരെ കൊച്ചിയിൽ കളിക്കുന്നത് വളരെ നല്ല മത്സരമായിരിക്കും. ഇപ്പോൾ ഞങ്ങളും ബ്ലാസ്റ്റേഴ്സും പോയന്റ് ടേബിളിൽ തുല്യരാണ്. നല്ല അന്തരീക്ഷത്തിൽ എവേ മത്സരം ഞങ്ങൾ കളിക്കുമെന്ന് ഞാൻ കരുതുന്നു. ഓരോ കളിക്കാരനും ഓരോ പരിശീലകനും ആഗ്രഹിക്കുന്ന സ്ഥലമാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയം.”
“കൂടാതെ ഗെയിം ഒരു പ്രത്യേക ദിവസമാണ്, അതായത് ക്രിസ്മസിന് ശേഷമുള്ള ദിവസം. എല്ലാ ആരാധകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നല്ലൊരു സമ്മാനം നൽകാനും മികച്ച ഫലം നേടാൻ ശ്രമിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” – ജോസഫ് ഗോമ്പോ പറഞ്ഞു.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.