in ,

മെസ്സിയൊ റൊണാൾഡോയൊ അല്ല; ഫുട്ബോളിന്റെ GOAT ഇദ്ദേഹമാണ്, അഭിപ്രായവുമായി ഒലിവർ ഖാൻ…

ഫുട്ബോളിന്റെ ‘GOAT’ ആരാണ് ചോദിക്കുമ്പോൾ, ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് എല്ലാ ആരാധകരുടെയും മനസ്സിൽ ഉയർന്നുവരുന്ന രണ്ട് പൊതുവായ പേരുകൾ. ഈ രണ്ട് ഇതിഹാസ താരങ്ങളും ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിച്ചവരാണ്.

എന്നാൽ ഇതിഹാസ ജർമ്മൻ ഗോൾകീപ്പറായ ഒലിവർ ഖാന്റെ അഭിപ്രായത്തിൽ, ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡോ നസാരിയോയാണ് എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനെന്നാണ്. 

“എന്നെ സംബന്ധിച്ചിടത്തോളം അവൻ(റൊണാൾഡോ നസാരിയോ) മെസ്സിയെക്കാളും ക്രിസ്റ്റ്യാനോയെക്കാളും മികച്ചവനായിരുന്നു” എന്നാണ് ഒലിവർ ഖാൻ പറഞ്ഞത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിയിലുള്ള താരങ്ങളിൽ ഒരാളാണ് നസാരിയോ. താരത്തിന് ഒട്ടേറെ വ്യക്തപരമായ പുരസ്‌കാരം നേടാൻ കഴിഞ്ഞിട്ടുണ്ട്.

അതോടൊപ്പം താൻ നേരിട്ട ഏറ്റവും കഠിനമായ സ്‌ട്രൈക്കറായി റൊണാൾഡോയെ കാൻ കണക്കാക്കുന്നില്ലായെന്നും, തന്നെ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ച കളിക്കാരൻ മുൻ ഇറ്റലി ഫോർവേഡ് ഫിലിപ്പോ ഇൻസാഗിയാണെന്നും ഒലിവർ ഖാൻ പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ യുവ മലയാളി താരം പരിക്കിൽ നിന്ന് മുക്തനായി; ടീമിനൊപ്പം പരിശീലനം തുടങ്ങി…

“സാമൂഹിക മാധ്യമങ്ങൾ നിന്ന് കത്തും“; ആരാധകർക്ക് മുന്നറിയിപ്പുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത്…