in ,

ഒളിമ്പിക്സ് തുടങ്ങാൻ ദിവസങ്ങൾ മാത്രം; ഇന്ത്യയിൽ മത്സരങ്ങൾ സൗജന്യമായി കാണാം…

created by InCollage

2024 ഒളിമ്പിക്‌സ് തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ ഫ്രാൻസിലെ പാരീസിൽ വെച്ചാണ് ഒളിമ്പിക്സ് നടക്കുക. ടോക്കിയോ സമ്മർ ഗെയിംസ് 2020 പതിപ്പിന് സമാനമായാണ് 2024 ഒളിമ്പിക്സ് നടക്കുക. മൊത്തം 206 രാജ്യങ്ങളാണ് ഒളിമ്പിക്സിൽ പങ്കെടുക്കുക.

32 കായിക ഇനങ്ങളിലായി 329 സ്വർണമെഡലുകളുമായി പതിനായിരത്തിലധികം കായികതാരങ്ങളാണ് പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുക. ടോക്കിയോ ഒളിമ്പിക്‌സിൽ ഏഴ് മെഡലുകൾ നേടി റെക്കോർഡ് നേട്ടം കൈവരിച്ച ഇന്ത്യ അതിലും മികച്ച പ്രകടനം ഈ തവണ കാഴ്ച്ചവെക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്.

ഇന്ത്യയിൽ ആരാധകർക്ക് മത്സരം ഫ്രീയായി തത്സമയം കാണാം. സ്പോർട്സ് 18 വഴി ടിവി ടെലികാസറ്റിങ്ങുണ്ടാകും. അതോടൊപ്പം ചരിത്രത്തിൽലാദ്യമായി ഇന്ത്യയിൽ മത്സരങ്ങൾ ജിയോ സിനിമ ഓൺലൈൻ സ്ട്രീമിങ് വഴി ഫ്രീയായി കാണാം.

2021ൽ ചരിത്രപരമായ സ്വർണം നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്ര, ഇന്ത്യൻ പുരുഷ ഹോക്കി ടീം, ഷട്ടിൽ താരങ്ങളായ പിവി സിന്ധു, പുരുഷ ജോഡികളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരുമാണ് ഇന്ത്യയിൽ നിന്ന് മെഡൽ നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്നത്.

ലെസ്കോയും,സകായിയും;ബ്ലാസ്റ്റേഴ്സ് വിട്ട വിദേശ താരങ്ങളുടെ പുതിയ ക്ലബുകൾ

ഗംഭീറിന്റെ പുതിയ നിലപാട്; ബുംറ അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് തിരിച്ചടിയാവും