in , ,

LOVELOVE

സൂപ്പർ താരം ആദ്യഇലവനിൽ നിന്നും പുറത്താകും; മൂന്നാം ടി20 യിൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ടാവുമെന്ന് റിപ്പോർട്ടുകൾ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലെ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കുകയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഓരോ വിജയങ്ങൾ നേടി ഇരുടീമുകളും ഇപ്പോൾ ഒപ്പത്തിനൊപ്പമാണ്. ഇന്ന് വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം എന്നതിനാൽ ഒരു ഫൈനൽ പ്രതീതി തന്നെയാണ് ഇന്നത്തെ മത്സരത്തിനുള്ളത്.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലെ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കുകയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഓരോ വിജയങ്ങൾ നേടി ഇരുടീമുകളും ഇപ്പോൾ ഒപ്പത്തിനൊപ്പമാണ്. ഇന്ന് വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം എന്നതിനാൽ ഒരു ഫൈനൽ പ്രതീതി തന്നെയാണ് ഇന്നത്തെ മത്സരത്തിനുള്ളത്.

നിർണായകമായ മൂന്നാം ടി20 ക്ക് ഇന്ത്യ ഇറങ്ങുമ്പോൾ ഇന്ത്യൻ നിരയിൽ ഒരു മാറ്റം ഉണ്ടാവുമെന്നാണ് സൂചനകൾ. കഴിഞ്ഞ മത്സരത്തിൽ ആദ്യഇലവനിൽ കളിച്ച സൂപ്പർ താരത്തെ ഇന്ന് ഇന്ത്യ ആദ്യ ഇലവനിൽ നിന്നും പുറത്താക്കുമെന്നാണ് സൂചന.

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷബ്‌ പന്ത് ഇന്ന് പുറത്തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെട്ട പന്ത് ഇന്ന് കളിക്കാനുള്ള സാധ്യത ഇല്ല എന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

രണ്ടാം ടി20 8 ഓവർ ആക്കി ചുരുക്കിയതിനാൽ ഇന്ത്യൻ ആദ്യ ഇലവനിൽ ബാറ്റ്സ്മാൻമാരുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. 8 ഓവർ മത്സരമായതിനാൽ ഒരു ബൗളർക്ക് 2 ഓവർ മാത്രമേ എറിയാൻ സാധിക്കൂ എന്നതിനാൽ കൂടുതൽ ബൗളർമാരെ ഉപയോഗിക്കാതെ പന്തിനെ കൂടി ഉൾപ്പെടുത്തി ഇന്ത്യ ബാറ്റിങ് ലൈനപ്പിന് ശക്തി നൽകിയിരുന്നു. എന്നാൽ മൂന്നാം ടി20 യിൽ ഓവറുകൾക് വെട്ടിച്ചുരുക്കാൻ സാധ്യത ഇല്ലാത്തതിനാൽ പന്തിനെ മാറ്റി ഇന്ത്യ ഒരു ബൗളിംഗ് ഓപ്ഷൻ കൂടി തിരഞ്ഞെടുക്കും.

ഇന്നത്തെ ഇന്ത്യയുടെ സാധ്യതാ ലൈനപ്പ് പരിശോധിക്കാം. രോഹിത് ശർമ, ലോകേഷ് രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ട്യ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ചാഹാൽ, ഭൂവനേഷ്വർ, ബുമ്ര, ഹർഷൽ പട്ടേൽ.

ചീത്തപ്പേര് മാറ്റാൻ ഗംഭീര തീരുമാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സ്- റൗണ്ട് ഗ്ലാസ്‌ പഞ്ചാബ് മത്സരത്തിൽ ആരാധകർക്ക് പ്രവേശനമുണ്ടാവുമോ? ഇതാ പുതിയ അപ്ഡേറ്റ്