in , , ,

LOVELOVE CryCry LOLLOL OMGOMG AngryAngry

ഞങ്ങളുടെ ആ ലക്ഷ്യം നടന്നില്ല; തുറന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സിന്റെ ആശാൻ

ഐഎസ്എൽ സീസൺ തുടങ്ങനിരിക്കെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പോരായ്മകളെ തുറന്ന് കാട്ടി പരിശീലകൻ ഇവാൻ വുകമനോവിച്ച്. ഇത്തവണ കരുത്തരായ എതിരാളികളുമായി പ്രീസീസൺ മത്സരം കളിക്കാൻ സാധിച്ചില്ല എന്നത് ബ്ലാസ്റ്റേഴ്‌സിന്റെ പോരായ്മയാണെന്ന് വുകമനോവിച്ച്.

ഐഎസ്എൽ സീസൺ തുടങ്ങനിരിക്കെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പോരായ്മകളെ തുറന്ന് കാട്ടി പരിശീലകൻ ഇവാൻ വുകമനോവിച്ച്. ഇത്തവണ കരുത്തരായ എതിരാളികളുമായി പ്രീസീസൺ മത്സരം കളിക്കാൻ സാധിച്ചില്ല എന്നത് ബ്ലാസ്റ്റേഴ്‌സിന്റെ പോരായ്മയാണെന്ന് വുകമനോവിച്ച്.

കരുത്തരായ എതിരാളികളെ നേരിടണം എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇ പര്യടനത്തിന് തയാറെടുത്തത്. പക്ഷെ അവിചാരിതമായി ഫിഫ വിലക്ക് വന്നത് പ്രീസീസൺ പദ്ധതികളുടെ താളം തെറ്റിച്ചെന്നും യുഎഇയിലെ കരുത്തരായ എതിരാളികളുമായി പ്രീസീസൺ നടത്താൻ സാധിച്ചില്ല എന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞു.

സീസണ് മുന്നോടിയായി കളിക്കാരുടെ നിലവാരം മനസിലാക്കാൻ കരുത്തരായ എതിരാളികളുമായി മത്സരിക്കേണ്ടിയിരുന്നെന്നും എന്നാൽ അത് സാധിച്ചില്ലെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു.

ഫിഫ വിലക്ക് 10 ദിവസത്തിന് ശേഷം പിൻവലിച്ചു എങ്കിലും യുഎഇ പ്രൊ ലീഗ് തുടങ്ങനിരിക്കെ ഇന്ത്യയുടെ വിലക്ക് അവസാനിച്ച ഘട്ടത്തിൽ യുഎഇ ക്ലബ്ബുകൾക്കും ബ്ലാസ്റ്റേഴ്‌സുമായി പ്രീ സീസൺ കളിക്കാനായില്ല.

പ്രീ സീസണിൽ കരുത്തരായ എതിരാളികളെ ലഭിച്ചില്ല എങ്കിലും ഇത് വരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ റിസൾട്ടുകളിൽ ആരാധകർ തൃപ്തരാണ്. അതേ സമയം ഒക്ടോബർ എഴിന് ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്‌സും തമ്മിൽ കൊച്ചിയിൽ ഏറ്റുമുട്ടുന്നത്തോടെ ഇത്തവണത്തെ ഐഎസ്എല്ലിന് തുടക്കമാവും.

സഞ്ജു ഇന്ത്യൻ സീനിയർ ടീമിന്റെ ഉപനായക സ്ഥാനത്തേക്ക്

ബുമ്ര ലോകകപ്പിന് തിരിച്ചെത്തിയേക്കും?ഇന്ത്യൻ ആരാധകർക്ക് സന്തോഷവാർത്ത