in , ,

LOLLOL AngryAngry OMGOMG LOVELOVE CryCry

അടുത്ത ലെഗിൽ തങ്ങൾ എന്ത് കൊണ്ടാണ് ഇന്ത്യയിലെ മികച്ച ടീമായത് എന്ന് ബ്ലാസ്റ്റേഴ്‌സിൻ കാണിച്ചു കൊടുക്കുമെന്ന് ഓവെൻ കോയൽ…

ഇന്നലെ നടന്ന ആദ്യ പാദ സെമി ഫൈനലിൽ സഹൽ അബ്ദുൽ സമദിന്റെ ഏക ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ജംഷഡ്പൂർ എഫ് സി യെ തോൽപ്പിച്ചിരുന്നു. രണ്ടാം പാദ സെമി മാർച്ച്‌ 15 ന്നാണ്. ഫൈനൽ മാർച്ച്‌ 20 ന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

അടുത്ത ലെഗ് സെമി ഫൈനലിൽ തങ്ങൾ എന്ത് കൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ടീമായി മാറിയത് എന്ന് കേരള ബ്ലാസ്റ്റേഴ്‌സിൻ കാണിച്ചു കൊടുക്കുമെന്ന് ജംഷഡ്പൂർ പരിശീലകൻ ഓവെൻ കോയൽ.

ഇന്നലെ നടന്ന ജംഷഡ്പൂർ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഒരു ഗോൾ ലീഡ് കേരള ബ്ലാസ്റ്റേഴ്‌സിൻ ചെറിയ ഒരു മുൻതൂക്കം നൽകും. സഹലിന്റെ ഗോൾ മികച്ചതായിരുന്നു.ബ്ലാസ്റ്റേഴ്‌സ് മികച്ച രീതിയിൽ തന്നെ കളിച്ചു. ഞങ്ങൾ പരിക്കിനോട് പടവെട്ടിയാണ് കളിച്ചത്.

പക്ഷെ അടുത്ത ലെഗിൽ ഞങ്ങൾ എന്ത് കൊണ്ട് ഇന്ത്യയിലെ നമ്പർ 1 ടീമായി മാറിയത് എന്ന് ബ്ലാസ്റ്റേഴ്‌സിനെ കാണിച്ചു കൊടുക്കും.കളി വിലയിരുത്തിയാൽ ഒരിക്കലും ഞങ്ങൾ തോൽവി രുചിക്കേണ്ടവർ അല്ല.ഞങ്ങൾ അടുത്ത സെമിയും ജയിച്ചു ഫൈനലിലേക്ക് മുന്നേറുക തന്നെ ചെയ്യുമെന്നും കോയൽ പറയുന്നു.

ഇന്നലെ നടന്ന ആദ്യ പാദ സെമി ഫൈനലിൽ സഹൽ അബ്ദുൽ സമദിന്റെ ഏക ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ജംഷഡ്പൂർ എഫ് സി യെ തോൽപ്പിച്ചിരുന്നു. രണ്ടാം പാദ സെമി മാർച്ച്‌ 15 ന്നാണ്. ഫൈനൽ മാർച്ച്‌ 20 ന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇത് തന്റെ ഏറ്റവും മികച്ച സീസൺ എന്ന് സഹൽ.

തനിക്കു ഒരേ ഒരു വിഷമം മാത്രം – ഇവാൻ വുകമനോവിച്.