in ,

LOLLOL CryCry LOVELOVE AngryAngry OMGOMG

പടിക്കലിന് ഇന്നലെ നഷ്ടമായത് സച്ചിൻ കൈവെച്ചിരുന്ന ഒരു റെക്കോർഡ്..

ക്രിക്കറ്റ്‌ ദൈവം സച്ചിൻ ടെൻടുൽക്കർ കൈ വെച്ചിരുന്ന ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് റെക്കോർഡ് ഇന്നലെ സ്വന്തമാക്കാനുള്ള സുവർണ അവസരം നഷ്ടപെടുത്തി രാജസ്ഥാൻ റോയൽസ് താരം ദേവദത്ത് പടിക്കൽ.

ക്രിക്കറ്റ്‌ ദൈവം സച്ചിൻ ടെൻടുൽക്കർ കൈ വെച്ചിരുന്ന ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് റെക്കോർഡ് ഇന്നലെ സ്വന്തമാക്കാനുള്ള സുവർണ അവസരം നഷ്ടപെടുത്തി രാജസ്ഥാൻ റോയൽസ് താരം ദേവദത്ത് പടിക്കൽ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ ആദ്യത്തെ 30 ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കാനുള്ള സുവർണ അവസരമാണ് ഇന്നലെ ദേവദത്ത് പടിക്കലിന് നഷ്ടമായത്.

നിലവിൽ ക്രിക്കറ്റ്‌ ദൈവം സച്ചിന്റെ പേരിലാണ് ഈ ഇന്ത്യൻ റെക്കോർഡ്. മുംബൈ ഇന്ത്യൻസ് വേണ്ടി ഐ പി ൽ കളിച്ചിട്ടുള്ള സച്ചിൻ തന്റെ ആദ്യ 30 ഇന്നിങ്സുകളിൽ സ്വന്തമാക്കിയത് 975 റൺസാണ്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഐ പി ൽ കരിയർ ആരംഭിച്ച പടിക്കൽ ഇപ്പോൾ സഞ്ജു സാംസണന്റെ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് കളിക്കുന്നത്.തന്റെ ആദ്യത്തെ 30 ഇന്നിങ്സുകളിൽ 925 റൺസാണ് അദ്ദേഹം നേടിയത്.

മെസ്സിയെ തങ്ങൾക്ക് ആവശ്യമില്ല.

ഹർഷലിന് മറ്റൊരു റെക്കോർഡ് കൂടി സ്വന്തം