ആ തിളങ്ങുന്ന നീല കണ്ണുകളിൽ വിക്കറ്റ് പിഴുതെടുക്കാൻ വേണ്ടി ഓടിയടുക്കുന്ന വേട്ടക്കാരന്റെ വീര്യം മാത്രമല്ല. കനിവിന്റെ കരുണയുടെ കാരുണ്യത്തിന്റെ ഉറവ കൂടി ഉണ്ടെന്നു ഓസ്‌ട്രേലിയൻ പേസ് ബോളർ പാറ്റ് കുമ്മിൻസ് തെളിയിച്ചു.
കോവിഡ് വ്യാപിച്ചു ഓക്സിജൻ പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയിൽ ഇന്ത്യയിലെ, ആശുപത്രികൾക്കായി ഓക്സിജൻ വിതരണം ചെയ്യുന്നതിനായി പാറ്റ് കമ്മിൻസ് വലിയ ഒരു തുക പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്തു.
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം പാറ്റ് കമ്മിൻസ് പ്രൈം മിൻസിസ്റ്റെർ കെയർ ഫണ്ടിലേക്ക് 50,000 ഡോളർ ( 37,39175 ലക്ഷം രൂപ ) ആണ് സംഭാവന ചെയ്തത്.
കൂടെതെ സഹകളിക്കാരും സഹായിക്കണമെന്ന് അഭ്യര്‍ത്ഥന
പാറ്റ് കമ്മിൻസ്, താങ്കളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു…
English Summary: Pat Cummins Donates To “PM Cares Fund” For Purchase Of Oxygen Supplies For Indian Hospitals.