in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ചേട്ടന് ആശംസകൾ നേർന്ന് പോൾ പോഗ്ബ..

സെന്റർ ബാക്കാണ് താരത്തിന്റെ പ്രധാന പൊസിഷൻ.ലീഗ് വൺ, യൂറോപ്പ ലീഗ് എന്നീ കോമ്പറ്റിഷനുകളിൽ പങ്ക് എടുത്ത അനുഭവ സമ്പത്തും അദ്ദേഹത്തിന് കൂട്ടായിയുണ്ട്.ഫ്ലോറെന്റിന് പോഗ്ബയുടെ ഐ എസ് എൽ അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കാം.

ഇന്നലെയാണ് ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിനെ ഞെട്ടിച്ചു കൊണ്ട് എ ടി കെ മോഹൻ ബഗാൻ ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയുടെ സഹോദരനെ ടീമിലെത്തിച്ചത്.ഫ്രഞ്ച് ക്ലബ്‌ എഫ് സി സോച്ചാസ്സ് മോന്റബെലിർഡിൽ നിന്നാണ് ഫ്ലോറെന്റിന് പോഗ്ബയെ എ ടി കെ ടീമിലെത്തിച്ചത്. ഇപ്പോൾ താരത്തിന് ആശംസകളുമായി പോൾ പോഗ്ബ എത്തിയിരിക്കുകയാണ്.

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴിയാണ് പോൾ പോഗ്ബ തന്റെ സഹോദരൻ ആശംസകൾ നേർന്നത്.ഫ്ലോറേറ്റിന് പോഗ്ബയുടെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ട ശേഷം എല്ലാ മംഗളാശംസകളും അദ്ദേഹത്തിന് നേരുന്നു എന്നും പോൾ പോഗ്ബ പ്രതികരിച്ചു. ഇന്നലെ പോൾ പോഗ്ബ മാഞ്ചേസ്റ്റർ യുണൈറ്റഡിൽ നിന്ന് ജുവന്റസിലേക്ക് ചേക്കേറിയിരുന്നു.

ഫ്രഞ്ച് ക്ലബ്‌ എഫ് സി സോച്ചാസ്സ് മോന്റബെലിർഡ് ഒരു വർഷത്തെ കരാർ താരത്തെ ബാക്കിയുണ്ടായിരുന്നു. ഈ ഒരു കരാർ റദ്ധാക്കിയാണ് താരം ഇന്ത്യയിലേക്ക് ചേക്കേറിയത്. രണ്ട് വർഷത്തെ കരാറാണ് എ ടി കെ താരത്തിന് നൽകിയിരിക്കുന്നത്.

സെന്റർ ബാക്കാണ് താരത്തിന്റെ പ്രധാന പൊസിഷൻ.ലീഗ് വൺ, യൂറോപ്പ ലീഗ് എന്നീ കോമ്പറ്റിഷനുകളിൽ പങ്ക് എടുത്ത അനുഭവ സമ്പത്തും അദ്ദേഹത്തിന് കൂട്ടായിയുണ്ട്.ഫ്ലോറെന്റിന് പോഗ്ബയുടെ ഐ എസ് എൽ അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കാം.

ആഭ്യന്തര സ്‌കൗട്ടിങ് ഡിപ്പാർട്മെന്റ് അഴിച്ചു പണിത് കേരള ബ്ലാസ്റ്റേഴ്‌സ്, ഇനി എസ് ഡി നേരിട്ട് ഇറങ്ങും…

ഇന്ത്യൻ ഫുട്ബോളിൽ വീണ്ടും പ്രശ്നങ്ങൾ..