ഫുട്ബോൾ ലോകത്തെ അടിമക്കണ്ണ് ആരാധകർ കളിയാക്കുന്ന താരമാണ് സ്പാനിഷ് ഇൻറർനാഷണൽ പെഡ്രി. തൻറെ കരിയറോ ഭാവിയോ ഒന്നും നോക്കാതെ ബാഴ്സലോണയ്ക്കും സ്പെയിനും വേണ്ടി നിരന്തരം മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം.
തൻറെ പ്രായത്തിനും ശരീരത്തിനും താങ്ങാവുന്നതിലധികം അധ്വാന ഭാരം ചുമക്കുന്ന പെഡ്രിയുടെ ഈ പോക്ക് അപകടത്തിലേക്ക് ആണെന്ന്. ഫുട്ബോൾ വിദഗ്ധരും ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിശ്രമമില്ലാതെ ആണ് അദ്ദേഹം കളിക്കളത്തിൽ കളിച്ചുകൊണ്ടിരിക്കുന്നത്.
ബാഴ്സലോണയ്ക്ക് വേണ്ടി ഒട്ടുമിക്ക മത്സരങ്ങളിലും കളിച്ച ശേഷം. വിശ്രമിക്കാൻ നില്ക്കാതെ അദ്ദേഹം യൂറോ കപ്പിൽ സ്പെയിന് വേണ്ടി നിറഞ്ഞു കളിച്ചു. അതിനുശേഷവും അദ്ദേഹം വിശ്രമിക്കുന്നില്ല, വിശ്രമിക്കാൻ അനുവദിച്ചില്ല എന്ന് പറയുന്നതാകും ഒരുപരിധിവരെ കൂടുതൽ ശരി. ഇപ്പോഴും ഫുട്ബോൾ ടൂർണമെന്റിൽ സ്പെയിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം.
പെഡ്രി ഈ പോക്ക് പോകുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസിനെ കടത്തിവെട്ടും എന്നത് ഉറപ്പാണ്. കഴിഞ്ഞ നവംബറിൽ 18 വയസ്സുകഴിഞ്ഞ ഈ യുവതാരം ഈ വർഷം ഇതുവരെ 72 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
- യുവതാരത്തിന്റെ കരിയറിൽ ആശങ്കയോടെ ഫുട്ബോൾ ലോകം
- ക്രിസ്റ്റ്യാനോ റൊണാൾഡോയും റൊണാൾഡീഞ്ഞോയും പ്രിയപ്പെട്ടവർ ബ്രസീലിന്റെ യുവതാരം പറയുന്നു
അതിൽ 52 എണ്ണം സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വേണ്ടിയും ശേഷിക്കുന്ന 20 മത്സരങ്ങൾ സ്പാനിഷ് നാഷണൽ ടീമിന് വേണ്ടിയുമാണ്. ബ്രൂണോ ഫെർണാണ്ടസും ഇതുവരെ 72 മത്സരങ്ങൾ കളിച്ചിട്ടുണ്ട് അതിൽ 58 എണ്ണം മാഞ്ചസ്റ്റർ യുണൈറ്റഡിനും 16 എണ്ണം പോർച്ചുഗീസ് നാഷണൽ ടീമിന് വേണ്ടിയുമാണ്.
ബ്രസീലിനെതിരെ ഒളിമ്പിക് ഫുട്ബോളിന്റെ ഫൈനൽ മത്സരത്തിൽ പെഡ്രി കളിക്കുകയാണെങ്കിൽ ഫെർണാണ്ടസസിനെ അദ്ദേഹം മറികടക്കുമെന്ന് ഉറപ്പാണ്. എന്നാൽ കളിക്കളത്തിൽ ചിലവഴിച്ച മിനിറ്റുകളുടെ എണ്ണം കണക്കാക്കുകയാണെങ്കിൽ. ബ്രൂണോ സ്പാനിഷ് യുവതാരത്തെ നേക്കാൾ ബഹുദൂരം മുന്നിലാണ് അയ്യായിരത്തി അഞ്ഞൂറ്റി 9 മിനിറ്റുകൾ അദ്ദേഹം കളിക്കളത്തിൽ ചെലവഴിച്ചപ്പോൾ സ്ഥാനം 4776 മിനിറ്റുകൾ മാത്രമാണ് ചെലവഴിച്ചത്