ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരിക്കുകയാണ് മുംബൈ സിറ്റി എഫ്സി.
തോറ്റുവെങ്കിലും മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ഗംഭീര പ്രകടനമായിരുന്നു ക്വാമെ പെപ്ര കാഴ്ച്ചവെച്ചത്. താരം മൂലം പെനാൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ വഴങ്ങേണ്ടി വന്നു. ഇതോടെ സ്കോർ 2-0 എന്ന നിലയിൽ മുംബൈ ലീഡ് കയറി.
പക്ഷെ ഇതിന് ശേഷം പെപ്രയുടെ താണ്ടവമാണ് കാണാൻ കഴിഞ്ഞത്. തൊട്ട് അടുത്ത മിനുട്ടിൽ പെപ്ര തന്നെ ബ്ലാസ്റ്റേഴ്‌സിന് പെനാൽറ്റി നേടി കൊടുത്തു. ഈയൊരു പെനാൽറ്റിയിലൂടെ ഹെസ്സുസ് ജിമിനെസ് ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോൾ നേടി.
പിന്നീട് കുറച്ച് മിനിറ്റുകൾ കൂടി കഴിയുബോൾ പെപ്ര തകർപ്പൻ ഹെഡ് ഗോളിലൂടെ സ്കോർ സമനിലയിൽ എത്തിച്ചു. പക്ഷെ ഇനിയാണ് ട്വിസ്റ്റ് വരുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ പെപ്ര ഒരു യെല്ലോ കാർഡ് വഴങ്ങിയിരുന്നു.
രണ്ടാം ഗോളിന്റെ സെലിബ്രേഷനിൽ താരം അറിയാതെ ജേഴ്‌സി ഉരുകയും രണ്ടാം യെല്ലോ കാർഡ് വാങ്ങി പുറത്തു പോവുകയായിരുന്നു. ഇതോടെ മത്സരം മൊത്തം മാറി മറിഞ്ഞു. ഇതിനു ശേഷം മുംബൈ രണ്ട് ഗോളും കൂടി നേടി വിജയം ഉറപ്പിക്കുകയായിരുന്നു.
സത്യത്തിൽ പറയുകയാണേൽ മുംബൈക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ വില്ലനും നായകനും പെപ്രയാണ് പറയാം.