ബാല്യത്തിൽ കൊടിയ ദാരിദ്ര്യം അനുഭവിച്ച താരമായിരുന്നു പോർച്ചുഗൽ സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത വിധം കൊടും ദാരിദ്ര്യമായിരുന്നു അദ്ദേഹത്തിന് ബാല്യത്തിൽ അനുഭവിക്കേണ്ടിവന്നത്.
എന്നാൽ ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നനായ ഫുട്ബോൾ താരങ്ങളിലൊരാളാണ് ഈ പോർച്ചുഗീസ് ഫുട്ബോളർ. ഒരു ഫുട്ബോൾ താരം എന്നതിലും സ്റ്റൈൽ ഐക്കൺ എന്നതിലുമൊക്കെ ഉപരിയായി വളരെ വലിയ ഒരു മനുഷ്യസ്നേഹിയും മികച്ച ബിസിനസ്മാനും കൂടിയാണ് ക്രിസ്ത്യാനോ റൊണാൾഡോ.
ക്രിസ്ത്യാനോ റൊണാൾഡോയുടെ സി ആർ സെവൻ എന്ന ബ്രാൻഡ് ലോകപ്രശസ്തമാണ്. ക്രിസ്ത്യാനോ റൊണാൾഡോ യൂറോക്കപ്പിന് ഇടക്ക് കൊക്കക്കോള കുപ്പിയെടുത്ത് മാറ്റിയപ്പോൾ തന്നെ ഓഹരിവിപണിയിൽ കൊക്കകോളയുടെ ബ്രാൻഡിന് ഉണ്ടായ മൂല്യശോഷണം വളരെ വലുതായിരുന്നു. അത്രയ്ക്കും വളരെ വലിയ ഒരു ബിസിനസ് ഐക്കൺ കൂടിയാണ് ക്രിസ്ത്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് സൂപ്പർ താരം.
ആഡംബര ഹോട്ടലുകൾ ക്രിസ്ത്യാനോ റൊണാൾഡോക്ക് എന്നും പ്രിയമുള്ള ഒന്നുതന്നെയായിരുന്നു.പോർച്ചുഗലിലെ മദീരയിലും ലിസ്ബണിലും സ്പെയിനിലെ മാഡ്രിഡിലും അദ്ദേഹത്തിന് ആഡംബര ഹോട്ടലുകളുണ്ട്. എന്നാൽ ആദ്യമായി യൂറോപ്പിന് പുറത്ത് അദ്ദേഹം ഒരു ആഡംബര ഹോട്ടൽ കൂടി തുടങ്ങിയിരിക്കുകയാണ് ജൂലൈ ഏഴാം തീയതി (7.7)
ക്രിസ്ത്യാനോ റൊണാൾഡോ ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ പുതിയൊരു ആഡംബര ഹോട്ടൽ തുറന്നിരിക്കുകയാണ്. പെസ്ഥാന സി ആർ സെവൻ എന്ന് പേരിട്ടിരിക്കുന്ന ഈ ഹോട്ടൽ മാൻഹട്ടനിലെ ടൈം സ്ക്വയറിൽ ആണ് സ്ഥിതി ചെയ്യുന്നത്. തന്റെ ദീർഘകാല സ്വപ്നങ്ങളിൽ ഒന്നായിരുന്നു യൂറോപ്പിന് പുറത്ത് ഹോട്ടൽ എന്ന് ക്രിസ്ത്യാനോ റൊണാൾഡോ പറയാറുണ്ടായിരുന്നു .
പ്രസ്ഥാന ഗസ്റ്റ് ക്ലബ്ബ് അംഗങ്ങൾക്കായി
ഒരു ഓഫർ കൂടി പ്രഖ്യാപിച്ചിട്ടുണ്ട് ഒരു രാത്രി അവിടെ കഴിയുന്നതിനും 117 യൂറോ മാത്രമാണ് ഈടാക്കുന്നത്. അവർക്കായി വളരെ രാജകീയമായ ആഡംബര പ്രൗഢി നിറഞ്ഞതാണ് ഹോട്ടലിന്റെ ഉൾവശം. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും.