in

AngryAngry LOLLOL LOVELOVE OMGOMG CryCry

റൊണാൾഡോ പുറത്താവാതെ യുണൈറ്റഡ് രക്ഷപ്പെടില്ല കാരണം വ്യക്തമാക്കി പ്രീമിയർ ലീഗ് താരം…

നിലവിൽ പ്രീമിയർലീഗ് ക്ലബ്ബിൻറെ ടോപ് സ്കോറർ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ അവസാന നിമിഷങ്ങളിൽ ടീമിലെത്തിയ ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ്, ഗോളുകൾ നേടുന്നതിൽ പോർച്ചുഗീസ് താരം മുന്നിലാണെങ്കിലും ടീമിൽ അദ്ദേഹം തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കും എന്നാണ് ഗബ്രിയേൽ അഭിപ്രായപ്പെടുന്നത്. അദ്ദേഹം ഇങ്ങനെ പറയുന്നതിന് ചില കാരണങ്ങളും വിശദമാക്കുന്നുണ്ട് അതിൻറെ മലയാള പരിഭാഷ താഴെ ചേർക്കുന്നു

Cristiano Ronaldo

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും നേരിടുന്ന പ്രതിസന്ധികളുടെ പ്രധാനപ്പെട്ട കാരണക്കാരൻ അവരുടെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ ആണ് എന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ് മുൻ ആസ്റ്റൺ വില്ല സ്‌ട്രൈക്കറായ ഗബ്രിയേൽ അഗബൊനാഹോർ.

നിലവിൽ പ്രീമിയർലീഗ് ക്ലബ്ബിൻറെ ടോപ് സ്കോറർ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ അവസാന നിമിഷങ്ങളിൽ ടീമിലെത്തിയ ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ്, ഗോളുകൾ നേടുന്നതിൽ പോർച്ചുഗീസ് താരം മുന്നിലാണെങ്കിലും ടീമിൽ അദ്ദേഹം തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കും എന്നാണ് ഗബ്രിയേൽ അഭിപ്രായപ്പെടുന്നത്. അദ്ദേഹം ഇങ്ങനെ പറയുന്നതിന് ചില കാരണങ്ങളും വിശദമാക്കുന്നുണ്ട് അതിൻറെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.

Cristiano Ronaldo

“റൊണാൾഡോ വരുന്നതിനു മുൻപ് ബ്രൂണോ ഫെർണാണ്ടസസ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരം. ഇപ്പോൾ റൊണാൾഡോയാണ് പ്രധാന താരം. റൊണാൾഡോയായിരുന്നു വോൾവ്‌സിനെതിരെ ടീമിന്റെ നായകൻ. റൊണാൾഡോ വരുന്നതിനു മുൻപ് ഹാരി മാഗ്വയർ കളിക്കാത്തപ്പോൾ ബ്രൂണോ ഫെർണാണ്ടസ് ആയിരുന്നു ടീമിന്റെ നായകൻ, എന്നാലിപ്പോൾ താരം ബെഞ്ചിലാണ്.”

“ഇതെല്ലാം സങ്കീർണത സൃഷ്‌ടിക്കുന്ന കാര്യങ്ങളാണ്. മുഴുവൻ സാഹചര്യങ്ങളെയും നിങ്ങൾ പരിശോധിക്കുമ്പോൾ, ഒലെ ഗുണ്ണാർ സോൾഷെയറിനു മനസിലാകുന്നുണ്ടാകും റൊണാൾഡോയെ ടീമിലെത്തിച്ചത് വലിയൊരു തെറ്റായിപ്പോയെന്ന്, അതു വളരെ ലളിതമായി മനസിലാക്കാൻ കഴിയുന്ന കാര്യമാണ്.”

അതെ റൊണാൾഡോ ഗോളുകൾ നേടുന്നുണ്ട്, എന്നാൽ താരം നേടുന്ന ഗോളുകൾ ആ പൊസിഷനിൽ മേസൺ ഗ്രീൻവുഡിനും മാർക്കസ് റാഷ്‌ഫോഡിനും നേടാൻ കഴിയുന്നതാണ്. എന്നെ സംബന്ധിച്ചാണെങ്കിൽ ഞാൻ റൊണാൾഡോയെ സമ്മറിൽ തന്നെ പോകാൻ അനുവദിക്കും. ഗ്രീൻവുഡ്, സാഞ്ചോ, റാഷ്‌ഫോഡ് എന്നിവർ ഒരുമിച്ച് കളിക്കട്ടെ.”

സിദാൻ പിഎസ്‌ജിയുടെ പരിശീലകനായി ചുമതല ഏറ്റെടുക്കും…

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാം; രണ്ടു സൂപ്പർതാരങ്ങൾക്കും പരിക്കില്ല, പരിശീലനം ആരംഭിച്ചു…