ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ പത്തുകളിയിൽ കളിച്ചിരുന്ന രീതി മിഡ്ഫീൽഡിൽ മാക്സിമം ബോൾ വിൻ ചെയ്യുക എന്നിട്ട് ഫോർവേഡ്‌സിന് ത്രൂ പാസിലൂടെയും,ഡിഫെൻസിന് മുകളിൽ കൂടിയും ബോൾ എത്തിച്ചു കൊടുക്കുക എന്നത് ആയിരുന്നു. എന്നാൽ ഇന്നലെ കേരളം കളിച്ച കളികൾ മുഴുവൻ മിഡ്ഫീൽഡേഴ്സിനെ അധികം ബുദ്ധിമുട്ടിക്കാത്ത രീതി ആയിരുന്നു.
ഇന്നലെ ലൂണ, ജിക്സൻ, പ്യുട്ടിയ എന്നിവർ അധികം ഫ്രയിമിലേക്ക് വരാഞ്ഞത് അതുകൊണ്ടൊക്കെ തന്നെയാ.ഡിഫെൻസിന് കിട്ടുന്ന ബോളുകൾ മാക്സിമം ലോങ് പാസിൽ കൂടി എതിർ ടീം പെനാൽറ്റി ബോക്സിൽ ലാൻഡ് ചെയ്യിക്കുന്നത് നമ്മൾ കുറെ കണ്ടു…
അതിൽ നിന്നും മനസ്സിലാക്കാം ടീം നന്നായി മത്സരത്തിനായി പ്രിപ്പയർ ചെയ്തിട്ടില്ല എന്നു. ഇന്നലെ കോച്ച് പറഞ്ഞ വാക്കുകൾ ഉണ്ട് 15 ദിവസം ക്വാറന്റൈൻ ഇരുന്ന ഞങ്ങൾ 2 സെഷൻ പ്രാക്ടീസിന്റെ പുറത്താണ് കളിക്കാൻ വന്നിരിക്കുന്നത് ഞങ്ങൾ ഇന്നത്തെ കളിക്ക് സജ്ജർ അല്ലാരുന്നു.
മാച്ച് ഫിട്നെസ് നേടിയെടുക്കാൻ മാത്രം ആയിട്ടുള്ള ഒരു മത്സരം ആയിരുന്നു ഇത്..ഇനിയിപ്പോ ഞങ്ങൾ എല്ലാരും പുറത്തു വന്നു അടുത്ത മത്സരത്തിനായി തയ്യാറാക്കാൻ സമയം ഉണ്ട്..