ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവുമധികം കിരീടങ്ങൾ ചൂടിയ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യൻസ്. ഇതോടകം അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യൻസ് IPL നേടിയിട്ടുള്ളത്. എന്നാൽ കഴിഞ്ഞ സീസണുകളിലായി മുംബൈക്ക് എവിടെയോ തങ്ങളുടെ പഴയ പ്രതാപം നഷ്ടപെട്ടിരുന്നു.
അതുകൊണ്ട് തന്നെ ഈ എടുത്ത് കഴിഞ്ഞ മെഗാ ഓക്ഷനിൽ തങ്ങളുടെ ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് മുംബൈ വന്നത്. അത് അക്ഷരാർത്ഥത്തിൽ നടന്നു എന്ന് തന്നെ പറയാം. IPL 2025ലെ ഏറ്റവും മികച്ച താരങ്ങളുള്ള ടീമുകളിൽ ഒന്നാണ് മുംബൈ.
എന്നാൽ മുംബൈ ടീമിലെത്തിക്കാൻ വിചാരിച്ച താരങ്ങളെയല്ല അവർക്ക് ലഭിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യൻസ് ജോഫ്ര ആർച്ചർ, ജോഷ് ഹേസൽവുഡ്, ക്വിന്റണ് ഡി കോക്ക് എന്നിവരെ സ്വന്തമാക്കാനായി ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നത്.
മുംബൈ ഇവർക്കായി ശ്രമിക്കുകയും ചെയ്തിരുന്നു. ജോഫ്ര ആർച്ചറിനായി മുംബൈ ആദ്യം മുതലെ ശ്രമിച്ചെങ്കിലും രാജസ്ഥാൻ 12.5 കോടിക്ക് സ്വന്തമാക്കുകയായിരുന്നു. ജോഷ് ഹേസൽവുഡിനായി മുംബൈ 12.25 കോടി വരെ ലേലം വിളിച്ചുവെങ്കിലും 12.5 കോടിക്ക് RCB താരത്തെ സ്വന്തമാക്കുകയായിരുന്നു.
അതോടൊപ്പം വിക്കെറ്റ് കീപ്പറും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ ക്വിന്റണ് ഡി കോക്കിനായി 3.4 കോടി വരെ മുംബൈ ലേലം വിളിച്ചെങ്കിലും 3.6 കോടിക്ക് കൊൽക്കത്ത താരത്തെ സ്വന്തമാക്കുകയായിരുന്നു.