in

പാകിസ്താൻ സൂപ്പർ ലീഗിന് പകരം ബംഗ്ലാദേശില്‍ (BPL) കളിക്കാൻ ഒരുങ്ങി സൂപ്പർ താരങ്ങൾ!

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന പാകിസ്താന്‍ സൂപ്പർ ലീഗിന് പകരം അതേ സമയം നടക്കുന്ന ബംഗ്ലാദേശ് പ്രീമിയർ ലീഗിന്റെ ഭാഗാവാമാൻ തീരുമാനിച്ച് പ്രമുഖ താരങ്ങൾ. ഫാഫ് ഡുപ്ലെസിസ്, സുനിൽ നരൈൻ, മുഈൻ അലി എന്നിവരാണ് ബംഗ്ലാദേശ് പ്രീമിയർ ലീഗ് ടീമായ കൊമില്ല വിക്ടോറിയൻസിന് വേണ്ടി കളിക്കാൻ ഒരുങ്ങുന്നത്. ജനുവരി 20 ന് BPL ആരംഭിക്കുമ്പോൾ ജനുവരി 27 നാണ് പാകിസ്താന്‍ സൂപ്പർ ലീഗിന്റെ തുടക്കം. ഫാഫ് ഡുപ്ലെസിസ് കഴിഞ്ഞ സീസണിൽ PSL ൽ ക്വെറ്റ ഗ്ലാഡിയേറ്റർസ് ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു.

ടിട്വന്റി ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ മുഈൻ അലി, ഫാഫ് ഡുപ്ലെസിസ്, സുനിൽ നരൈൻ എന്നിവർ എട്ടാമത് ബംഗ്ലാദേശ് പ്രീമിയർ ലീഗിന്റെ (BPL) ഭാഗമാവും. ടൂർണമെന്റിൽ രണ്ട് തവണ ചാമ്പ്യന്‍സ് ആയിട്ടുള്ള കൊമില്ല വിക്ടോറിയൻസ് ടീമിന് വേണ്ടിയാണ് മൂവരും കളിക്കുക. ടിട്വന്റി ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള താരങ്ങളുടെ കൂട്ടത്തിൽ കണക്കാക്കപ്പെടുന്ന ഈ താരങ്ങൾ പാകിസ്താന്‍ സൂപ്പർ ലീഗിന് പകരമാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് തിരഞ്ഞെടുത്തത് എന്നതാണ് കൗതുകകരമായ കാര്യം.

മുൻ കാലങ്ങളില്‍ PSL ന്റെ ഭാഗമായിരുന്നു എങ്കിലും പാകിസ്താന്‍ സൂപ്പർ ലീഗിന്റെ ഏഴാം സീസണിന് മുന്നോടിയായി മൂവരും രജിസ്റ്റർ ചെയ്തിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച നടന്ന ഡ്രാഫ്റ്റിലും ഇവർ ഭാഗമായിരുന്നില്ല. 2022 ലെ PSL – BPL സീസണുകൾ രണ്ടും ഒരേ സമയം ആവും അരങ്ങേറുക, ഈ സാഹചര്യത്തില്‍ മൂവരും PSL ന് പകരം BPL തിരഞ്ഞെടുത്തു എന്ന് തന്നെ മനസിലാക്കാം!

‘ഇത് ഒരു മാസം നീണ്ടു നിൽക്കുന്ന സീസണാണ്, ആറ് ടീമുകൾ പങ്കെടുക്കും, മൂന്ന് ഫോറിൻ പ്ലയേസിനെ ഭാഗമാക്കാം, സുനിൽ നരൈൻ, ഫാഫ് ഡുപ്ലെസിസ്, മുഈൻ അലി എന്നിവർ ഞങ്ങൾക്കൊപ്പം ഉണ്ടാവും’ എന്ന് കൊമില്ല വിക്ടോറിയൻസ് ടീമിനെ മാനേജിങ് ഡയറക്ടർ നഫിസ കമാൽ പറഞ്ഞു. കൊമില്ല വിക്ടോറിയൻസ് 2015-16 സീസണിലാണ് കന്നി കിരീടം നേടുന്നത്,പിന്നീട് 2018-19 സീസണിൽ രണ്ടാം കിരീടം സ്വന്തമാക്കി.

രണ്ട് ടൂർണമെന്റും ഒരേ സമയം!

2022 ലെ BPL സീസൺ ജനുവരി 20 ന് ആരംഭിക്കുന്ന തരത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്, അത് ഫെബ്രുവരി 20 വരെ നീളും. അതെ സമയം പാകിസ്താന്‍ സൂപ്പർ ലീഗ് ജനുവരി 27 ന് ആരംഭിക്കും. കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച നിലവാരം പുലർത്തിയ PSL നൊപ്പം മത്സരിക്കുന്നത് BPL ന്റെ വ്യൂവർഷിപ്പിനെ ബാധിക്കാൻ സാധ്യതകൾ ഉണ്ട്. പക്ഷെ ഈ കാര്യങ്ങൾ ഒന്നും BPL സംഘാടകരെ വ്യാകുലരാക്കുന്നില്ല. ഈ മാസം തന്നെ പ്ലയേസ് ഡ്രാഫ്റ്റ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ടീമുകളിൽ മൂന്ന് വീതം ഫോറിൻ പ്ലയേസ് ഉണ്ടാവും, ആറ് ടീമുകളാണ് കിരീടത്തിന് വേണ്ടി പോരാടുക.

ഞങ്ങൾ PSL നെ കുറിച്ച് ചിന്തിക്കുന്നില്ല, പ്ലയേസ് ഡ്രാഫ്റ്റ് ഈ മാസം തന്നെ നടത്താനാണ് ആലോചിക്കുന്നത്. അതേ സമയം കൊറോണ സാഹചര്യം ഇപ്പോഴും ഒരു തലവേദന ആണ് – BPL ഗവേണിങ് കൗൺസിൽ മെമ്പർ ആയ ഷെയ്ഖ് സൊഹൈൽ പറഞ്ഞു. ഖുൽന ടൈഗര്‍സ്, റങ്പൂർ റൈഡേസ്, ധാക്ക ഡൈനാമൈറ്റ്സ് തുടങ്ങിയ ടീമുകൾ ഈ സീസണിൽ നിന്ന് വിട്ടുനിൽക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. നിലവിലെ റണ്ണർ അപ്പുകൾ ആണ് ഖുൽന ടൈഗര്‍സ്, അതിന് മുന്നെയുള്ള രണ്ട് സിക്സുകളിൽ തുടർച്ചയായി റണ്ണർ അപ്പ് ആയ ടീമാണ് ധാക്ക ഡൈനാമൈറ്റ്സ്.

ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി സൂപ്പർ താരം പരിക്കേറ്റ് പുറത്ത്, മെഡിക്കൽ റിപ്പോർട്ട് വന്നു, ഇനി പ്രതിരോധനിര കാക്കാൻ ആരു വരും…

പരിക്കേറ്റ സിപ്പോവിച്ചിന് പകരക്കാരൻ റെഡി ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാം….