in

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ പോഗ്ബയും കാരണം ഇസ്ലാം മത വിശ്വാസമോ??

Ronaldo and Pogba

ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം മദ്യം ഹറാമാണ് ഹറാം എന്നുവച്ചാൽ നിഷിദ്ധം എന്നാണർത്ഥം, അതായത് അനുവദനീയമല്ലാത്തത്. ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന ഫുട്ബോൾ താരങ്ങളിൽ പ്രധാനപ്പെട്ട ഒരാളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോൾ പോഗ്ബ.

ഫുട്ബോൾ മാത്രമല്ല ക്രിക്കറ്റിലേക്ക് വരികയാണെങ്കിലും നമുക്ക് ഇത്തരത്തിലുള്ള ഇസ്ലാം സംബന്ധമായ ആചാരങ്ങൾ പിന്തുടരുന്ന താരങ്ങളെ കാണുവാൻ കഴിയും. ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല.

മദ്യത്തിൻറെ പരസ്യം ഉള്ള ജഴ്സി ധരിക്കാൻ അദ്ദേഹം വിസമ്മതിക്കുമായിരുന്നു. സൗത്ത് ആഫ്രിക്കൻ ജേഴ്സിയിൽ മധ്യ കമ്പനികളുടെ പരസ്യം മറച്ചു വച്ച് കളിക്കാൻ വേണ്ടി വൻ തുക അങ്ങോട്ട് പിഴയടക്കുന്ന താരമായിരുന്നു ഹാഷിം അംല.

ഹങ്കറിക്കെതിരായ മത്സരത്തിനു മുമ്പ് നടന്ന വാർത്താസമ്മേളനത്തിൽ വച്ച് തന്റെ മുന്നിലിരുന്ന കൊക്കകോളയുടെ കുപ്പികൾ എടുത്തുമാറ്റി അവിടെ
മിനറൽ വാട്ടർ കുപ്പി വെച്ചിട്ട് എല്ലാവരും വെള്ളം കുടിക്കുവാൻ ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞത് വളരെ വലിയ വാർത്തയായിരുന്നു.

അതിനു സമാനമായ ഒരു പ്രവർത്തി ആയിരുന്നു ഇന്ന് ജർമ്മനിയും ഫ്രാൻസുമായി ഉള്ള മത്സരത്തിനുശേഷം ഉണ്ടായിരുന്ന പ്രസ് കോൺഫറൻസിൽ ഫ്രഞ്ച് താരം ചെയ്തത്.

തന്റെ മുന്നിലിരുന്ന ഹെയ്ക്കൻസ് ബിയർ കുപ്പി അദ്ദേഹമെടുത്തു മാറ്റി അവിടെ പകരം വെള്ളം വയ്ക്കുകയായിരുന്നു ചെയ്തത്. ഇസ്ലാമിൽ മദ്യം നിഷിദ്ദമായത് കൊണ്ട് ആയത് കൊണ്ട് ആണ് അദ്ദേഹം അവിടെ നിന്നും ബിയർ കുപ്പികൾ എടുത്തു മാറ്റിയത്.

ഏതായാലും ഈ നടപടി ഫുട്ബോൾ ലോകത്ത് വളരെ വലിയൊരു വാർത്തയായിട്ടുണ്ട് ക്രിസ്ത്യാനോ റൊണാൾഡോയുടെ നടപടി പോഗ്ബ അനുകരിച്ചത് ആണെന്ന് ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും മറ്റൊരു വിഭാഗം പറയുന്നത് പോഗ്ബകടുത്ത ഇസ്ലാം മതവിശ്വാസി ആയതുകൊണ്ട് ഇസ്ലാമിൽ നിഷിദ്ധമായ ഒന്നിനെയും അദ്ദേഹം പ്രോത്സാഹിപ്പിക്കരുത് എന്ന് ചിന്തിക്കുന്ന വ്യക്തിയാണ്, അതുകൊണ്ടാണ് മദ്യ നിർമാതാക്കളുടെ പരസ്യം എടുത്തു മാറ്റിയത് എന്നാണ്.

ഫ്രഞ്ച് മിഡ് ഫീൽഡിന്റെ സൗന്ദര്യമാണ് കാന്റെയും പോഗ്ബയും

ലോകത്തിലെ എറ്റവും മോശം സെൽഫ് ഗോൾ, ഗോൾ കീപ്പർ എയറിൽ വീഡിയോ…