ആവേശം ക്ലബ് സ്പോർട്സ് കമ്മ്യൂണിറ്റിയിൽ ഹാരിസ് മരത്തംകോട് എഴുതുന്നു. പൂജാര എന്നാല്‍ ഇന്ത്യന്‍ രണ്ടാം വന്മതില്‍ എന്നാണ് വെപ്പ്… വിദേശ പര്യടനങ്ങളില്‍ നമ്മുടെ ഓപ്പണേഴ്സ് എതിര്‍ ഫാസ്റ്റ് ബൗളര്‍മാരുടെ മുമ്പില്‍ അടിയും തടവും ഇല്ലാതെ സാഷ്ടാംഗം വണങ്ങി തല തല്ലി വീഴുമ്പോള്‍ ഒരറ്റത്ത് നിന്ന് ന്യൂബോളിനെ മയപ്പെടുത്തി എടുക്കാന്‍ ഈ ഒരു വന്മതില്‍ ഇന്ത്യക്ക് ആവശ്യമായിരുന്നു…
കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ, ബോള്‍ മയപ്പെട്ട് വന്ന് ഇന്നിങ്സ് മുന്നോട്ട് കൊണ്ട് പോകാന്‍ ഇന്ത്യന്‍ ഇന്നിങ്സിന് കഴിഞ്ഞിരുന്നു.. വിരാട് കോഹ്ലി എന്ന പ്രൈം ബാറ്റ്സ്മാന്‍ ഫോമിലായിരുന്നപ്പോള്‍ പൂജാര വഹിച്ചിരുന്ന റോള്‍ നായകപ്രാധാന്യം ഉള്ളതായിരുന്നു..
എന്നാല്‍ ഒരു ടീമിന്റെ നെടും തൂണായ മൂന്നും നാലും നമ്പറുകാര്‍ ഒരുപോലെ പരാജയപ്പെടുന്ന ചിത്രമാണ് ഇപ്പോള്‍ കാണുന്നത്.. കോഹ്ലിക്ക് തന്റെ കോണ്‍ഫിഡന്റ് നഷ്ടമായതോടെ, എതിര്‍ ബൗളിങ് നിരക്ക് വലിയ എനര്‍ജി ആണ് ലഭിക്കുന്നത്…
ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും കൂടി 20 ഓവറിനപ്പുറം കളിച്ച് തുടങ്ങിയതോടെ പൂജാരയുടെ റോളിന് മാറ്റം വരുത്തേണ്ട സമയം ആയി.. നാലാം സ്റ്റംപിലും അഞ്ചാം സ്റ്റംപിലും വരുന്ന പന്തുകള്‍ സോഫ്റ്റ് ഡിഫന്‍സ് ചെയ്തിരുന്ന പുജാരയും കോഹ്ലിയും ഇന്നില്ല.. തിക്ക് എഡ്ജ് വന്ന് സ്ലിപ്പില്‍ ക്യാച്ച് കൊടുത്ത് വരുന്ന ഇരുവരും ഇന്ത്യന്‍ ടീമിന് ശുഭകരമായ സൂചന അല്ല നല്‍കുന്നത്…
ഫോം ഔട്ടില്‍ നിന്ന് ഫോമിലേക്ക് തിരിച്ച് വന്നാല്‍ കോഹ്ലിക്ക് അത് കോംമ്പന്‍സേറ്റ് ചെയ്യാന്‍ കഴിയും എന്നിരിക്കെ, പൂജാരയുടെ ഫോമും ഫോം ഔട്ടും ഒരു പോലെ ആയാണ് തോന്നണത്.. ഔട്ടാവാതിരിക്കുക, പാഡില്‍ വരണ പന്തില്‍ മാത്രം റണ്‍സ് കണ്ടെത്തുക.. ഇന്നിങ്സിന്റെ ഫേസിനൊത്ത് ബാറ്റിങിന്റെ ഗിയര്‍ മാറ്റാന്‍ പറ്റാത്തിടത്തോളം ഇന്ത്യന്‍ ഇന്നിങ്സ് അണ്‍ സ്റ്റേബിള്‍ ആക്കുകയാണ് പൂജാര ചെയ്യുന്നത്…
ഒരു മൂന്നാം നമ്പര്‍ അവസാന പത്തിന്നിങ്സില്‍ ഒരു 25+ പോലും തന്നിട്ടില്ല എങ്കില്‍,അതില്‍ സീരിയസ്സായി എന്തോ ഉണ്ട്.. ഫോമിന്റെ പീക്കില്‍ നില്‍ക്കുന്ന സൂര്യകുമാര്‍ യാദവിനേയോ, വിഹാരിയേയോ ടീമിലെടുത്ത് രഹാനെയെ വണ്‍ഡൗണ്‍ കളിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു…
ഓപ്പണര്‍മാര്‍ തരുന്ന മൊമന്റം അടുത്ത രണ്ട് വിക്കറ്റ് തിരിച്ച് അവരെ തന്നെ ഏല്‍പ്പിക്കുന്നു എന്നതാണ് കണ്ട് വരുന്നത്… അതിലൊരു മാറ്റം വരുത്തിയേ പറ്റൂ…
പൂജാരക്ക് ഈ ടീമിന് നല്‍കാനുള്ളത് തന്ന് കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്.. നേരിടുന്ന ആദ്യ 100 ബോളില്‍ ഫുള്‍ടോസ്സ് വന്നാല്‍ പോലും ഡിഫന്‍ഡ് ചെയ്യുന്ന ആ മൈന്റ് മാറ്റി പോസിറ്റീവ് ക്രിക്കറ്റിലേക്ക് തിരിച്ച് വന്നാലേ ഈ ടീമിലൊരു ചാന്‍സ് കാണുന്നുള്ളൂ..
അല്ലേല്‍ ഈ ടീം വീണ്ടും അടപടലം ആവുമ്പോള്‍ രക്ഷകന്റെ ആ പഴയ റോളിലേക്ക് പൂജാരയെ തിരിച്ച് കൊണ്ട് വരാം…
അത് വരെ പുജു കൗണ്ടി ഒക്കെ കളിച്ച് നടക്കട്ടെ.. പുള്ളിയെ ഒന്ന് റിലീസ് ചെയ്ത് കൊടുക്കണം.. അവര്‍ക്കാണ് ഇപ്പോള്‍ പുജുവിനെ ആവശ്യം…