in

CryCry LOVELOVE OMGOMG LOLLOL AngryAngry

പോർച്ചുഗീസ്, പ്രീമിയർ ലീഗ് താരങ്ങളുടെ ആധിപത്യം; 2021 വർഷത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച അഞ്ച് താരങ്ങൾ ഇവരാണ്

2021 എന്ന കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ ഒരു ലിസ്റ്റ് നമ്മൾ എടുത്തു നോക്കുകയാണെങ്കിൽ അതിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ പ്രീമിയർ ലീഗ് താരങ്ങളുടെ ആധിപത്യമാണ് കാണാൻ കഴിയുന്നത്. ആദ്യ അഞ്ചിൽ രണ്ട് പോർച്ചുഗീസ് താരങ്ങൾ ഉൾപ്പടെ നാല് പേരും പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ കളിക്കുന്നവരാണ്.

നിരവധി മികച്ച ഫുട്ബോൾ ഓർമ്മകൾ സമ്മാനിച്ചു കൊണ്ട് 2021 എന്ന വർഷം നമ്മോട് വിട പറഞ്ഞു. 2022 എന്ന വർഷത്തിൽ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത് ഫിഫ ലോകകപ്പ്‌ ഉൾപ്പടെയുള്ള മനോഹര നിമിഷങ്ങൾ തന്നെയാണ്.

2021 എന്ന കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ ഒരു ലിസ്റ്റ് നമ്മൾ എടുത്തു നോക്കുകയാണെങ്കിൽ അതിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ പ്രീമിയർ ലീഗ് താരങ്ങളുടെ ആധിപത്യമാണ് കാണാൻ കഴിയുന്നത്. ആദ്യ അഞ്ചിൽ രണ്ട് പോർച്ചുഗീസ് താരങ്ങൾ ഉൾപ്പടെ നാല് പേരും പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ കളിക്കുന്നവരാണ്.

2021 കലണ്ടർ വർഷത്തിൽ സ്വന്തം രാജ്യത്തിനും ദേശീയ ടീമിന് വേണ്ടിയും ആകെ 70 മത്സരങ്ങൾ കളിച്ച ചെൽസിയുടെ ഇംഗ്ലീഷ് താരം മേസൻ മൗണ്ട്, നാപോളിയുടെ നോർത്ത് മാസിഡോണിയ താരം എലിഫ് എൽമാസ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയും, മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന് വേണ്ടിയും 2021-ൽ 71 മത്സരങ്ങൾ കളിച്ച സൂപ്പർ ഡിഫെൻഡർ റൂബൻ ഡയസ് മൂന്നാം സ്ഥാനത്താണ്. 72 മത്സരങ്ങൾ കളിച്ച ലെസ്റ്റർ സിറ്റിയുടെ ഡെന്മാർക് ഗോൾകീപ്പർ കാസ്പർ ഷ്മൈക്കൽ ആണ് ഈ ലിസ്റ്റിൽ രണ്ടാമതുള്ള താരം.

2021 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർ താരമായ ബ്രൂണോ ഫെർണാണ്ടസ് ആണ്. 73 മത്സരങ്ങളാണ് ഈ മധ്യനിര സൂപ്പർ താരം കളിച്ചിട്ടുള്ളത്.

2021 വർഷത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച അഞ്ച് താരങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ്…

5. മേസൻ മൗണ്ട് – 70 മത്സരങ്ങൾ (ഇംഗ്ലണ്ട് / ചെൽസി)

4. എലിഫ് എൽമാസ് – 70 മത്സരങ്ങൾ (നോർത്ത് മാസിഡോണിയ / നാപോളി)

3. റൂബൻ ഡയസ് – 71 മത്സരങ്ങൾ (പോർച്ചുഗൽ / മാഞ്ചസ്റ്റർ സിറ്റി)

2. കാസ്പർ ഷ്മൈക്കൽ – 72 മത്സരങ്ങൾ (ഡെന്മാർക് / ലെസ്റ്റർ സിറ്റി)

1. ബ്രൂണോ ഫെർണാണ്ടസ് – 73 മത്സരങ്ങൾ (പോർച്ചുഗൽ / മാഞ്ചസ്റ്റർ സിറ്റി)

വിവാദങ്ങൾക്ക് എതിരെ പ്രതികരിച്ചു യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർ താരം

ഏതു ഒരു ക്ലബും മാതൃകയാക്കേണ്ടേ ചെകുത്താന്മാരുട മറ്റൊരു പദ്ധതി; ‘Santa’s red helpers appeal’