ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം റൗണ്ടിലെ അവസാന പോരാട്ടത്തിൽ ഇന്ന് ചെന്നൈയിൻ എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ ചെന്നൈയിലെ മറീന അറീന സ്റ്റേഡിയത്തിൽ വെച്ച് നേരിടാനൊരുങ്ങുകയാണ്.
തുടർച്ചയായ മത്സരങ്ങളിൽ വിജയം നേടി വരുന്ന ഇരുടീമുകളും മികച്ച ഫോമിൽ തന്നെയാണ് നിലവിൽ കളിക്കുന്നത്. നാസർ അൽ കയാതി, ദിമിത്രിയോസ് ഡയമന്റാകോസ് എന്നീ താരങ്ങളുടെ ഫോം തന്നെയാണ് ഇരുടീമുകളുടെയും ശക്തി.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.
ഇന്ന് രാത്രി 7:30നാണ് മത്സരം അരങ്ങേറുന്നത്. എന്തായാലും ഇന്നത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് ചെന്നൈയിൻ എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കളത്തിലിറക്കാൻ സാധ്യതയുള്ള ലൈനപ്പ് നമ്മുക്ക് പരിശോധിച്ചു നോകാം.
സാധ്യത ലൈനപ്പ് :
- Chennaiyin FC (4-2-3-1)
Debjit Majumder (GK), Ajith Kumar, Fallou Diagne, Gurmukh Singh, Aakash Sangwan, Prasanth K, Edwin Vanspaul, Nasser El Khayati, Julius Duker, Vincy Barretto, Petar Sliskovic
- Kerala Blasters (4-2-3-1)
Prabhsukhan Gill (GK), Sandeep Singh, Hormipam Ruivah, Marko Leskovic, Nishu Kumar, Jeakson Singh, Ivan Kaliuzhnyi, Sahal Abdul Samad, Adrian Luna, Rahul KP, Dimitrios Diamantakos