ഇന്ത്യ-സൗത്ത് ആഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരത്തിന് വെള്ളിയാഴ്ച ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയം സാക്ഷ്യം വഴിക്കും. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യക്ക് പരമ്പര നഷ്ടമാവില്ല ഉറപ്പായത് കൊണ്ട് തന്നെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ്. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ ടി20യിൽ അവസാന മത്സരങ്ങളിൽ ഇന്ത്യ മാറ്റങ്ങൾ നടത്തിയിരുന്നു.
അഭ്യൂഹങ്ങൾ പ്രകാരം അര്‍ഷ്ദീപ് സിങിന് വിശ്രമം അനുവദിക്കുമെന്നാണ്. അര്‍ഷ്ദീപിന് വിശ്രമം അനുവദിക്കുകയാണേൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ യാഷ് ദയാലിന് അവസരം ലഭിക്കുകയും ദേശീയ ടീമിലേക്ക് അരങ്ങേറ്റം കുറിക്കുകയും ചെയ്യും. ഐപിഎല്ലില്‍ 26ക്കാരൻ ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.
അര്‍ഷ്ദീപ് കളിക്കാനുള്ള സാധ്യത കുറവാണെങ്കിലും സ്പിന്‍ ജോഡികളായ രവി ബിഷ്ണോയിയും വരുണ്‍ ചക്രവര്‍ത്തിയും സ്ഥാനം നിലനിര്‍ത്തും.
സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍ (WK), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (C), തിലക് വര്‍മ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, യാഷ് ദയാല്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി.