in , , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ക്ലബ്‌ എന്നോട് അക്കാര്യത്തെ പറ്റി സംസാരിച്ചു; ബ്ലാസ്റ്റേഴ്‌സിൽ വരാനുള്ള കാരണം തുറന്ന് പറഞ്ഞ് പ്രബീർ ദാസ്

പ്രബീർദാസിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയെ കൂടുതൽ ശക്തമാക്കും. ഐഎസ്എല്ലിലെ കരുത്തരായ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച അനുഭവസമ്പത്തുള്ള താരം കൂടിയാണ് പ്രബീർദാസ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലേക്കുള്ള ആദ്യത്തെ ഇന്ത്യൻ സൈനിങ്ങാണ് പ്രബീർ ദാസ്. ബംഗളൂരു എഫ്സിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലാണ് താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.

മൂന്നു വർഷത്തെ കരാറിലാണ് താരം കൊച്ചിയിലെത്തുന്നത്. ഇന്ത്യയിലെ തന്നെ മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളായി കരുതപ്പെടുന്ന പ്രബീർ ദാസ് താൻ ബ്ലാസ്റ്റേഴ്സിലേക്ക് വന്നതിന്റെ കാരണം കൂടി വെളിപ്പെടുത്തുകയാണ്.

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് കളിക്കാനാഗ്രഹിക്കുന്ന ഫുട്ബോൾ ശൈലിയെപ്പറ്റി ക്ലബ് അധികൃതർ എന്നോട് സംസാരിച്ചു. ആ ശൈലിയോട് തനിക്ക് എത്രമാത്രം യോജിക്കാനാവുമെന്നും ക്ലബ്ബ് എന്നോട് വിശദീകരിച്ചു. ഈ കാരണം കൊണ്ടാണ് താൻ കേരള ബ്ലാസ്റ്റേഴ്സ് തെരഞ്ഞെടുത്തത് എന്നാണ് പ്രബീർദാസ് പറയുന്നത്.

അതേസമയം പ്രബീർദാസിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയെ കൂടുതൽ ശക്തമാക്കും. ഐഎസ്എല്ലിലെ കരുത്തരായ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച അനുഭവസമ്പത്തുള്ള താരം കൂടിയാണ് പ്രബീർദാസ്.

എടികെ മോഹൻ ബഗാൻ, ബംഗളൂരു എഫ്സി തുടങ്ങിയ ഐഎസ്എല്ലിലെ മികച്ച ടീമുകൾക്ക് വേണ്ടി താരം പന്ത് തട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബംഗളൂരുവിനായി 20 മത്സരങ്ങളും താരം കളിച്ചിരുന്നു.

ഹമ്പമ്പോ?ലൂണ കളിച്ച ലീഗിൽ സിറ്റിയെ തോൽപ്പിച്ച് വെടിക്കെട്ട് തീർത്തുകൊണ്ട് അവൻ വരുന്നു?

ധോണിയുടെ പിൻഗാമിയായി സഞ്ജു ചെന്നൈ സൂപ്പർ കിങ്സിൽ