in

റൺസിനേക്കാൾ കൂടുതൽ വിക്കറ്റ് നേടിയിട്ടും എങ്ങും എത്താത്ത പോയ പ്രതിഭ…

Test Cricket [Wisdon]

എക്‌സ്ട്രീം ഡി സ്പോർട്സ്;  2013 നവംബർ 16, ക്രിക്കറ്റ്‌ ലോകം ആ ദിവസം ഒരു വിങ്ങലോടെയാണ് ഓർക്കുന്നുണ്ടാകുക . ക്രിക്കറ്റ്‌ ദൈവം തന്റെ നീലകുപ്പായം എന്നെ ന്നേക്കുമായി അഴിച്ചു വെച്ച ആ ദിവസം. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കുന്നു.

എന്നാൽ ഇവിടെ എഴുതുന്നത് സച്ചിനെ കുറിച്ചല്ല മറിച്ചു അദ്ദേഹത്തിന്റെ ന അവസാന ടെസ്റ്റ്‌ മത്സരത്തിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ട ഒരു ഒറീസ്സക്കാരനെക്കുറിച്ചാണ് പ്രഗ്യാൻ പ്രയേഷ് ഓജ എന്നാ പ്രഗ്യാൻ ഓജയെ ക്കുറിച്ച് .

Pragyan Ojha

1986 സെപ്റ്റംബർ 5 ന്ന് ഭു വനേശ്വറിൽ വച്ചായിരുന്നു അദ്ദേഹം ജനിച്ചത്.2009 ൽ ഡെക്കാൻ ചാർജർസ് ആദ്യം ആയി ഐ പി ൽ കിരീടത്തിൽ മുത്തമിടുമ്പോൾ ടീമിന്റെ കുന്തമുനയായിരുന്നു ഈ ഇടകയ്യൻ സ്പിൻ ബൗളേർ. 2009 ഐ പി ൽ ഫൈനൽ ന്റെ തലേന്ന് സാക്ഷാൽ ഗിൽക്രിസ്റ്റ് പറഞ്ഞ വാക്കുകൾ മാത്രം മതി ഓജ എന്തായിരുന്നുവെന്ന് മനസിലാക്കാൻ. ഗില്ലിയു ടെ വാക്കുകൾ ഇങ്ങനെ യായിരുന്നു

‘By tomorrow evening ojha will be my man to go to and will be the man of the match’

2010 ഐ പി ൽ പർപിൽ ക്യാപ് നേടിയ ഓജാ 2013 ൽ മുംബൈ തങ്ങളുടെ ആദ്യത്തെ ഐ പി ൽ കിരീടം നേടുമ്പോൾ അവരുട ടീമിലെ സ്ഥിര സാന്നിധ്യമായി മാറി യിരുന്നു.

24 ടെസ്റ്റ് കൾ കളിച്ച ഓജ 113 വിക്കറ്റ് കൾ ഇന്ത്യക്കായി നേടി.ക്രിക്കറ്റ്‌ ദൈവത്തിന്റെ വിടവാങ്ങൽ മത്സരത്തിൽ 10 വിക്കറ്റ് നേടിയ അദ്ദേഹം താരമായെങ്കിലും പിന്നീട് ഒരിക്കൽ പോലും അദ്ദേഹത്തിന് ഇന്ത്യൻ ജേഴ്സ്സി അണിയാൻ സാധിക്കാത്തത് അദ്ദേഹത്തെ പോലെ തന്നെ ഓരോ ആരാധകന്റെയും മനസിനെ വേദനപ്പിച്ച ഒന്നാണ് .എങ്കിലും സച്ചിൻ തന്റെ കരിയറിന് വിരാമമിട്ട മത്സരത്തിലെ താരം എന്ന ആ ഒരു നേട്ടം മാത്രം മതിയാകും ഓരോ ക്രിക്കറ്റ്‌ പ്രേമിക്കും അദ്ദേഹത്തെ ഓർത്തു ഇരിക്കാൻ. Happy birthday pragyan ojha

ഗുരുശിഷ്യ ബന്ധത്തിന്റെ ഉദാത്ത മാതൃക, ഹൃദയത്തിൽ സ്നേഹം കൊണ്ടെഴുതിയ കവിത…

പൊരുതി നേടിയ ജയവുമായി ഇന്ത്യ തൽക്കാലം നാണം മറച്ചു