യൂറോക്കപ്പിനുള്ള 26 അംഗപോർച്ചുഗൽ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചു. 2020ൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കോവിഡ് 19 പ്രതിസന്ധി മൂലം ആണ് 2021 ലേക്ക് മാറ്റി വക്കേണ്ടി വന്നത്. ഏറെ ആരാധകർ കാത്തിരിക്കുന്ന ടൂർണമെന്റ് കൂടി ആണിത്. ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ഇംഗ്ളണ്ട്, പോർച്ചുഗൽ തുടങ്ങി യൂറോപ്പിലേ ഒന്നാം നിര ടീമുകൾ എല്ലാം പോരടിക്കുന്ന ടൂർണമെന്റ് കൂടി ആണ് യൂറോ ടൂർണമെന്റ്.
നിലവിലെ ലോക ചാമ്പ്യൻസ് ആയ ഫ്രാൻസിനെ ഫൈനലിൽ മുട്ടു കുത്തിച്ചു കൊണ്ടായിരുന്നു ഫെർണാണ്ടോ സാന്റോസ് എന്ന തന്ത്രജ്ഞന്റെ കീഴിൽ പോർച്ചുഗീസ് ടീം യൂറോപ്യൻ കിരീടം നേടിയത്. ഫൈനലിൽ ക്രിസ്റ്റ്യാനോ പരുക്ക് പറ്റി കളം വിട്ട ശേഷവും കിരീടം ചൂടിയ പോർച്ചുഗീസ് ടീം ഇത്തവണയും ആത്മവിശ്വാസത്തിലാണ്.
വ്യാഴാഴ്ച പ്രഖ്യാപിച്ച 26 അംഗ സ്‌ക്വാഡിൽ പ്രീമിയർ ലീഗ് താരങ്ങളുടെ ആധിപത്യം ആണ്. അതിൽ തന്നെ വോൾവ്സിനും മാഞ്ചസ്റ്റർ സിറ്റിക്കും ആണ് മേൽക്കൈ. വോൾവ്സിൽ നിന്നും റൂയി പട്രീഷ്യോ, നെൽസൺ സെമെഡോ, ജോവ മൗട്ടിൻഹോ, റൂബൻ നെവ്സ് എന്നിവരും മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ ജോവാവോ കാൻസലോ, റൂബൻ ഡയസ്, ബെർണാർഡോ സിൽവ എന്നിവരും ആണ് ക്ലബ്ബ് റെപ്രസന്റേഷനിൽ മുന്നിൽ
ബ്രൂണോ ഫെർണാണ്ടസ്, ഡിയോഗോ ജോറ്റ തുടങ്ങിയ മുൻനിര താരങ്ങൾക്ക് ഒപ്പം വെറ്ററൻ താരങ്ങൾ ആയ ജോസ് ഫോണ്ടെ, പോർട്ടോയുടെ കരുത്തനായ പെപ്പെ പിന്നെ പോർച്ചുഗലിന്റെ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവർ എല്ലാം ഉൾപ്പെടുന്നു യൂറോ ടീമിൽ.