in

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടി

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി കൊണ്ട് ബിസിസിഐയുടെ പ്രഖ്യാപനം വന്നു കഴിഞ്ഞു. ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിലേക്ക് എന്തായാലും പൃഥ്വിഷായെ ഇനി ഉൾപ്പെടുത്തുവാൻ പോകുന്നില്ല എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

പരിക്കേറ്റ ശുഭ്മാൻ ഗിൽ എന്ന യുവതാരത്തിന് പകരമായി പ്രിത്വി ഷായെ ടീമിൽ ഉൾപ്പെടുത്തിയേക്കും എന്ന് മുഴങ്ങി കേട്ടിരുന്ന വർത്തമാനങ്ങളിൽ ഒന്നായിരുന്നു. എന്നാൽ നിലവിൽ ഇംഗ്ലണ്ടിലുള്ള സ്‌കോഡിലേക്ക് പുതിയതായി ഒരു താരത്തിനെയും ഉൾപ്പെടുത്തുന്നതായി തീരുമാനിക്കുന്നില്ല എന്നാണ് ബി സി സി ഐയുടെ നിലപാട്. അതുകൊണ്ടുതന്നെ പ്രിത്വിക്ക് ഇനി എന്തായാലും ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിൽ ഇടം പ്രതീക്ഷിക്കേണ്ട.

വളരെ ചെറിയ പ്രായത്തിൽ തന്നെ ഇംഗ്ലണ്ടിൽ മികവു തെളിയിച്ചവാനായിരുന്നു പ്രിത്വി ഷാ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒരുപക്ഷേ പ്രിത്വിക്ക് അവസരം നൽകിയിരുന്നെങ്കിൽ ഇന്ത്യയുടെ മത്സരം
ഫലം മറിച്ച് ആയിരിക്കും എന്നു വരെ പ്രതീക്ഷിക്കുന്നവർ നിരവധിയുണ്ട്. അതുകൊണ്ടുതന്നെ ഗില്ലിന് പരിക്കേറ്റ സാഹചര്യത്തിൽ പ്രിത്വി ഇംഗ്ലണ്ടിലേക്ക് പോകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.

വരാൻപോകുന്ന ട്വൻറി20 ലോകകപ്പ് മുൻ നിർത്തിയാണ് ഷായെ തൽക്കാലം ലിമിറ്റഡ് ഓവർ മത്സരങ്ങളിലേക്ക് മാത്രമായി ചുരുക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. രാഹുൽ ദ്രാവിഡിന്റെ ക്ഷമയും സച്ചിന്റെ ക്ലാസും
സെവാഗിന്റെ ആക്രമകണാത്മകതയും ചേർന്ന ബാറ്റിങ് ശൈലി ആണ് ഈ യുവ ബാറ്റ്സ്മാന്റേത്.

അത് ട്വൻറി 20 ലോകകപ്പിൽ ഇന്ത്യക്ക് ഗുണം ചെയ്യും എന്നുതന്നെയാണ് ബിസിസിഐ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത് നിലവിൽ രോഹിത് ശർമക്ക് ഒപ്പം മായങ്ക് അഗർവാൾ ആയിരിക്കും ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പൺ ചെയ്യാൻ പോകുന്നത്.

1966 വേൾഡ് കപ്പിനു ശേഷം ഇംഗ്ലണ്ട് മറ്റൊരു ഫൈനലിലേക്ക് ബൂട്ട് കെട്ടുന്നു

തന്റെ സ്വപ്നത്തിന്റെ കവാടം തുറന്നിട്ട് ക്രിസ്ത്യാനോ റൊണാൾഡോ