in

പ്രിത്വിഷായ്ക്കും സൂര്യ കുമാർ യാദവിനും കോവിഡ് നെഗറ്റീവ് ആയി ഉടൻ തന്നെ ഇരുവരും ഇംഗ്ലണ്ടിലേക്ക് പറക്കും

കോവിഡ് നെഗറ്റീവ് ആയി ഉടൻ തന്നെ ഇരുവരും ഇംഗ്ലണ്ടിലേക്ക് പറക്കും. ഇന്ത്യൻ ക്രിക്കറ്റിലെ അഭിമാനപാത്രമായ രണ്ടു താരങ്ങൾ ആവാൻ പോകുന്നവരാണ് സൂര്യകുമാർ യാദവും പ്രിത്വി ഷായും. വളരെ ചെറുപ്പത്തിൽ തന്നെ പ്രതിഭ തെളിയിച്ച ബാറ്റ്സ്മാനാണ് പ്രിത്വി ഷാ. സ്കൂൾ ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്തു കൊണ്ടാണ് അദ്ദേഹം ശ്രദ്ധ നേടിയത്

സൂര്യ കുമാർ യാദവിന്റെ കാര്യവും ഏകദേശം അതുപോലെ തന്നെയാണ്. അദ്ദേഹത്തിനെ പോലെ അവഗണന നേരിട്ട ഒരു താരം പോലും നിലവിൽ ഇന്ത്യയിൽ ഉണ്ടായിരിക്കാൻ സാധ്യതയില്ല. ക്രിക്കറ്റിന്റെ ആത്മാവ് കുടികൊള്ളുന്ന ടെസ്റ്റ് ക്രിക്കറ്റിൽ ഇരുവരും ഇന്ത്യയ്ക്കായി ഇംഗ്ലിഷ് മണ്ണിൽ കളിക്കുന്നത് കാണുവാൻ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ഏറെ കാലമായി കാത്തിരിക്കുന്നു.

നിലവിൽ ഇംഗ്ലണ്ടിലുള്ള ടീമിൽ പരിക്കേറ്റ അംഗങ്ങൾക്ക് പകരക്കാരായി ഈ രണ്ടു താരങ്ങളെ ഉൾപ്പെടുത്തുന്നതായി ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏറെ ആഘോഷത്തോടെ ആണ് ആ വാർത്തയെ വരവേറ്റത്.

Pritvi and Surya

എന്നാൽ ശ്രീലങ്കൻ പര്യടനത്തിന്റെ ഭാഗമായിരിക്കുന്നു താരങ്ങൾക്കിടയിൽ കോവിഡ്-19 വൈറസ് ബാധ പടർന്നു പിടിച്ചത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മോഹങ്ങൾക്ക് മേൽ കരിനിഴൽ പടർത്തിയിരുന്നു.

വൈറസ് ബാധയേറ്റ താരവുമായി സമ്പർക്കം പുലർത്തിയതിനാൽ ഈ രണ്ടു താരങ്ങളും ഏകാന്തവാസത്തിലായിരുന്നു. എന്നാൽ ഇന്ന് പുലർച്ചെ നടന്ന കോവിഡ്-19 ടെസ്റ്റിൽ രണ്ടു താരങ്ങൾക്കും കോവിഡ് 19 വൈറസ് ബാധ ഇല്ലാത്തതായി സ്ഥിരിച്ചിരിക്കുകയാണ്. അതുകൊണ്ട് രണ്ടു താരങ്ങളെ ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് അയക്കുവാനുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആരംഭിച്ചു.

മറന്നുപോകരുത് പ്രതിരോധത്തിന് കോട്ടകെട്ടിയ ഈ രണ്ട് വൻമതിലുകൾ

20 വയസ്സുള്ള ബ്രസീലിയൻ താരം കേരളത്തിലേക്ക് എന്ന് മാർക്കസിന്റെ പ്രഖ്യാപനം അമ്പരപ്പ് മാറാതെ ആരാധകർ