in

AngryAngry

ഇന്ത്യൻ ഫുട്ബോളിൽ വീണ്ടും പ്രശ്നങ്ങൾ..

ഫിഫയുടെ വിലക്കിന്റെ ഭീഷണി നേരിടുമ്പോഴും മുൻ പ്രസിഡന്റിന്റെ ഇത്തരത്തിലുള്ള സമീപനം മറ്റു അംഗങ്ങളെ ചൊടിപ്പിക്കുകയാണ്. സെപ്റ്റംബർ 15 നുള്ളിൽ ഇലക്ഷന് നടത്തുക.അല്ലെങ്കിൽ വിലക്ക് നേരിടാൻ തയ്യാറായി കൊള്ളുക എന്നാ അന്ത്യശാസനം നൽകിയിരിക്കുകയാണ് ഫിഫ.

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇപ്പോൾ ഫിഫയുടെ വിലക്കിന്റെ ഭീഷണിയിലാണ്. എന്നാൽ പിന്നെയും പിന്നെയും ഫുട്ബോൾ ഫെഡറേഷനിൽ പ്രശ്നങ്ങൾ ഉണ്ടായികൊണ്ടിരിക്കുകയാണ്.സ്ഥാനമൊഴിഞ്ഞ മുൻ പ്രസിഡന്റായ പ്രഫുൽ പട്ടേലിന്റെ ഇടപെടൽ മറ്റു സംസ്ഥാന അസോസിയേഷനുകൾക്ക് ഇഷ്ടപെടുന്നില്ല എന്ന് രീതിയിൽ വാർത്തകൾ പുറത്ത് വരുന്നുണ്ട്.

ജൂലൈ 2 ന്ന് ധാക്കയിൽ വെച്ച് സാഫ് ഫുട്ബോൾ ഫെഡറേഷന്റെ തിരെഞ്ഞെടുപ്പ് കോൺഗ്രസ്‌ നടക്കുന്നുണ്ട്. ഇതിൽ നിന്ന് ഇന്ത്യ പിന്മാറി.മുൻ എഐഎഫ്എഫ് പ്രസിഡന്റ്‌ പ്രഫുൽ പട്ടേലിന്റെ ഇടപെടലാണ് ഇന്ത്യയുടെ പിന്മാറ്റത്തിന് കാരണം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

പ്രഫുൽ പട്ടേൽ “കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർ” മാരോട് സുബ്രത്ത ദത്തയെ മീറ്റിംഗിൽ പങ്ക് എടുക്കാൻ ആവശ്യപെട്ടു. ഈ ഒരു കാര്യം എല്ലാ അസോസിയേഷനുകൾക്കും എതിർപ്പ് ഉണ്ടാക്കി. അവരുടെ എതിർപ്പിനെ കണക്കിലെടുത്തു സുബ്രത്ത ദത്തയെ മീറ്റിങ്ങിൽ നിന്ന് പിന്മാറി.

ഫിഫയുടെ വിലക്കിന്റെ ഭീഷണി നേരിടുമ്പോഴും മുൻ പ്രസിഡന്റിന്റെ ഇത്തരത്തിലുള്ള സമീപനം മറ്റു അംഗങ്ങളെ ചൊടിപ്പിക്കുകയാണ്. സെപ്റ്റംബർ 15 നുള്ളിൽ ഇലക്ഷന് നടത്തുക.അല്ലെങ്കിൽ വിലക്ക് നേരിടാൻ തയ്യാറായി കൊള്ളുക എന്നാ അന്ത്യശാസനം നൽകിയിരിക്കുകയാണ് ഫിഫ.

ചേട്ടന് ആശംസകൾ നേർന്ന് പോൾ പോഗ്ബ..

മൗറീനോയും റൊണാൾഡോയും വീണ്ടും ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ..