in

പി എസ് ജി യുടെ ടീം ഘടന പൊളിച്ചെഴുതി ഇനിമുതൽ ടീം അണിനിരക്കുക ഇങ്ങനെ

Proposed playing 11 for PSG [Mailonlinesports]

ഫുട്ബോൾ ലോകത്ത് വൻ തരംഗം സൃഷ്ടിച്ചുകൊണ്ട് അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ യിൽനിന്നും ഫ്രഞ്ച് ക്ലബ്ബ് പാരീസ്‌ സെന്റ ജർമനിലേക്ക് എത്തിയതോടെ ഫ്രഞ്ച് ക്ലബ്ബിലെ, നിലവിൽ നിലനിൽക്കുന്ന സംവിധാനം മൊത്തം പൊളിച്ചെഴുതാൻ പോവുകയാണ്.

ലയണൽ മെസ്സി കൂടി വന്നതോടുകൂടി അദ്ദേഹത്തിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ടീം ഘടനയാണ് ഇനി വരാൻ പോകുന്നത്.

ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇനിമുതൽ പാരീസ് ജർമൻ സെന്റ് ജർമ്മൻ ക്ലബ്ബിൻറെ ആദ്യ ഇലവനിൽ പ്രകാരമായിരിക്കും താരങ്ങൾ അണിനിരക്കുന്നത്.

ഈ സമ്മർ സീസണിൽ ഫ്രീ ട്രാൻസ്ഫർ ആയി അവർ ടീമിൽ എത്തിച്ച ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻ ലൂയിഗി ഡോണറുമാ ആയിരിക്കും അവരുടെ ഗോൾമുഖം കാക്കുക. ഒപ്പം വലതു വിങ്ങിൽ അഷറഫ് ഹാകിമി അണിനിരക്കും എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്.

Proposed playing 11 for PSG [Mailonlinesports]

പാരീസ് ടീമിൻറെ സെന്റർ ബാക്ക് ആയി ഇതുവരെ പ്രതിരോധം കാത്തിരുന്ന ബ്രസീലിയൻ താരം തിയാഗോ സിൽവ പോയതോടുകൂടി ആ ചുമതല ഇനി മാർക്കിഞോക്ക് ആയിരിക്കും. വലതു വിങ് ബാക്കിൽ ഡിയാലോ ആയിരിക്കും. റയൽ മാഡ്രിഡിൽ നിന്നുമെത്തിയ സ്പാനിഷ് താരം സർജിയോ റാമോസ് ആയിരിക്കും അവരുടെ സെൻറർ ബാക്ക് അടുത്ത സീസൺ മുതൽ.

സെൻറർ മിഡ് വിജ്നാൾഡവും മാർക്കോ വരാറ്റിയും ആയിരിക്കും. ഒപ്പം വലതു വിങ്ങിൽ എയ്ഞ്ചൽ ഡി മരിയയും കാണും. അറ്റാക്കിങ് മിഡ്ഫീൽഡർ ആയി ലയണൽ മെസ്സി കളിക്കുമ്പോൾ ഇടതു വിങ്ങിലായിരിക്കും നെയ്മർ ജൂനിയർ സ്ഥാനം നേടുക ഏക സ്ട്രൈക്കർ ആയി കെയ്‌ലിൻ എംബപ്പേയും കളിക്കും.

രോഹിത് ശർമ വീണ്ടും പുൾ ഷോട്ടുകൾ പരിശീലിക്കുന്നു…

അടുത്ത വമ്പൻ പോരാട്ടത്തിന് ബ്രസീലിന്റെ പോരാളികൾ തയ്യാറെടുക്കുന്നു