in

LOVELOVE OMGOMG CryCry LOLLOL

മെസ്സി അടുത്ത മത്സരം കളിക്കുമോ? PSG പരിശീലകൻ പറഞ്ഞത് ഇങ്ങനെ…

എന്നാൽ ഈ മാസം 9-ന് നടക്കുന്ന ഒളിമ്പിക് ലിയോണിനെതിരായ പിസ്ജിയുടെ ഫ്രഞ്ച് ലീഗ് മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് പാരിസ് സെന്റ് ജർമയിൻ പരിശീലകനായ മൗറിസിയോ പോചെട്ടിനോ, വന്നേസിനെതിരെ നടക്കാനിരിക്കുന്ന ഫ്രഞ്ച് കപ്പ്‌ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്

Lionel Messi and Mauricio Pochettino

പാരിസ് സെന്റ് ജർമയിൻ സൂപ്പർ താരമായ ലയണൽ മെസ്സിക്ക് കോവിഡ്-19 ഉണ്ടെന്ന് കഴിഞ്ഞ ദിവസം പിസ്ജി ക്ലബ്ബ് ഔദ്യോഗികമായി പുറത്തു വിട്ട മെഡിക്കൽ റിപ്പോർട്ടിലൂടെയാണ് ലോകം അറിയുന്നത്. ഇതോടെ ഫ്രഞ്ച് കപ്പ്‌ മത്സരത്തിൽ വന്നെസിനെ നേരിടാനൊരുങ്ങുന്ന പിസ്ജി ടീമിൽ ലയണൽ മെസ്സി ഇടം നേടില്ല എന്ന കാര്യം ഉറപ്പിച്ചു.

Lionel Messi and Mauricio Pochettino

എന്നാൽ ഈ മാസം 9-ന് നടക്കുന്ന ഒളിമ്പിക് ലിയോണിനെതിരായ പിസ്ജിയുടെ ഫ്രഞ്ച് ലീഗ് മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് പാരിസ് സെന്റ് ജർമയിൻ പരിശീലകനായ മൗറിസിയോ പോചെട്ടിനോ, വന്നേസിനെതിരെ നടക്കാനിരിക്കുന്ന ഫ്രഞ്ച് കപ്പ്‌ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

Aavesham CLUB Facebook Group

“രണ്ട് വർഷമായി ഈ വൈറസിനൊപ്പമാണ് നമ്മൾ ജീവിക്കുന്നത്, നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്, എല്ലാ മുൻകരുതലുകളും എടുത്താൽ പോലും നമുക്ക് കോവിഡ്-19 വൈറസ് ഉണ്ടാകുന്നു.”

Messi and Pochettino

“മെസ്സി ഞങ്ങളുടെ മെഡിക്കൽ സ്റ്റാഫുമായി ബന്ധപ്പെടുന്നുണ്ട്. ലിയോണിനെതിരെ കളിക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്ന് ചോദിച്ചാൽ, അത് എനിക്കറിയില്ല. ടെസ്റ്റ് പോസിറ്റീവ് ആകുന്നിടത്തോളം കാലം അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല.” – മൗറിസിയോ പോചെട്ടിനോ പറഞ്ഞു.

സ്റ്റാംഫോർഡ്‌ ബ്രിഡ്ജിൽ ചെൽസിയും ലിവർപൂളും ഒപ്പത്തിനൊപ്പം…

എന്തുകൊണ്ട് എംബാപ്പെ PSG വിടുന്നു? അതും റയലിലേക്ക്? ഉത്തരം വിശദീകരിച്ച് ഫ്രഞ്ച് ഫുട്ബോൾ ജേർണലിസ്റ്റ്