in

കോപ്പ ഡി ഫ്രാൻസ് വീണ്ടും പാരിസിലേക്ക്

സസ്പെൻഷനിലായ നെയ്മർ ജൂനിയർ ഇല്ലാതെ ഇറങ്ങിയ PSG യുടെ മുന്നേറ്റങ്ങൾ കിലിയന് എംബപ്പേ, മൗറോ ഇക്കാർഡി,ഏയ്ജൽ ഡി മരിയ എന്നിവരാണ് നയിച്ചത്. മൊണാകോ ക്യാപ്റ്റൻ വിസാം ബെൻ യാഡർ ന്റെ ചിറകിലേറിയാണ് മൊണാകോയുടെ വരവ്. ഫ്രഞ്ച് ലീഗ് വമ്പൻമ്മാരായ ലില്ലേ, Montpellier എന്നിവരെ മലർത്തിയടിച്ചാണ് PSG യുടെ ഫൈനല് പ്രവേശം.

എംബാപ്പയുടെ അസ്സിസ്റ്റിൽ നിന്നും ഇക്കാർഡി 19aam മിനുട്ടിൽ തന്നെ PSG ക്കു ലീഡ് സമ്മാനിച്ചിരുന്നു. മൊണാകോ സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും കൈലെർ നവാസ് എന്ന ഗോളിയുടെ പ്രതിഭയെ മറികടക്കാനായില്ല. 81അം മിനുട്ടിൽ ഏയ്ജൽ ഡി മരിയയുടെ അസ്സിസ്റ്റിൽ നിന്നും ഒരു ക്ലിനിക്കൽ ഫിനിഷിലൂടെ മൊണാകോയുടെ പതനം പൂർത്തിയാക്കി PSG യുടെ രണ്ടാം ഗോൾ കണ്ടെത്തി.

നാസർ അൽ ഖലീഫ ഏറ്റെടുത്ത ശേഷം കിരീട വരൾച്ച അനുഭവപ്പെടാതെ ഫ്രാൻസ് ലീഗുകളിൽ അപ്രമാദിത്യം തുടരുന്ന PSG പക്ഷെ ചാമ്പ്യൻസ് ലീഗിൽ മുത്തമിടാൻ ഇനിയും പയറ്റി തെളിയേണ്ടിയിരിക്കുന്നു.

കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനും ഇടയില് ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടു പുറത്തു പോകേണ്ടി വന്നതാണ് ചാമ്പ്യൻസ് ലീഗിലെ ഇതുവരെയുള്ള മികച്ച പ്രകടനം. ഇത്തവണ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ തേരോട്ടത്തിനു മുന്നിൽ സെമിഫൈനലിൽ കിരീടപ്പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ലീഗ് 1 കിരീടവും ലില്ലെയുടെ മുന്നിൽ അടിയറവു വെക്കേണ്ട അവസ്ഥയാണ് PSG ക്കു.

മെസ്സി ബാഴ്‌സലോണ വിട്ടുപോകാണമെന്ന് അർജന്റീന ലോകകപ്പ് ജേതാവ്

മെസ്സിയെ സഹായിക്കാൻ തയ്യാറായി അഗ്യൂറോ